തിരുവനന്തപുരം: വൃത്തിഹീനവും ശരിയായി വേവിക്കാത്തതുമായ സാഹചര്യങ്ങളിൽ ഷവർമ്മ വില്നപ നടത്തുന്നത് തടയാൻ സംസ്ഥാന സർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കി. ലൈസൻസില്ലാതെ ഷവർമ്മ വില്നപ നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയോ 6 മാസം വരെ തടവോ ശിക്ഷ ലഭിക്കും. വൃത്തി ഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യരുതെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കി. അടുത്തിടെ ഷവർമ്മയിൽ നിന്നു ഭക്ഷ്യവിഷബാധയേറ്റ് കാസർകോട് വിദ്യാർത്ഥിനി മരിക്കുകയും നിരവധി പേർ ചികിത്സയിലാവുകയും ചെയ്തിരുന്നു.
പ്രധാന നിർദ്ദേശങ്ങൾ
ബ്രെഡ് / കുബ്ബൂസ് / ഇറച്ചി എന്നിവ വാങ്ങിയ തീയതി, ഉപയോഗ കാലാവതിയടക്കം രേഖപ്പെടുത്തിയ ലേബൽ പതിക്കണം
ഒരു മണിക്കൂറിനുശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും കവറിൽ രേഖപ്പെടുത്തണം
ചിക്കൻ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടർച്ചയായി വേവിക്കണം
അരിയുന്നബീഫ് 15 സെക്കൻഡ് നേരം 71 ഡിഗ്രി സെൽഷ്യസിൽ രണ്ടാമതും വേവിക്കണം
കോഴിയിറച്ചി 15 സെക്കൻഡ് നേരം 74 ഡിഗ്രി സെൽഷ്യസിലാണ് രണ്ടാമത് വേവിക്കേണ്ടത്
മയണൈസ് പുറത്തെ താപനിലയിൽ രണ്ട് മണിക്കൂറിലധികം സൂക്ഷിക്കരുത്
ഉപയോഗിച്ചശേഷം ബാക്കിവരുന്ന മയണൈസ് 4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം.
ഷവർമ്മ തയാറാക്കാനുള്ള ഉത്പന്നങ്ങൾ എഫ്.എസ്.എസ്.എ.ഐ അംഗീകാരമുള്ളവ ആയിരിക്കണം
പാസ്റ്ററൈസ്ഡ് മുട്ട മാത്രമേ മയണൈസ് നിർമ്മാണത്തിന് ഉപയോഗിക്കാവൂ.
തൊഴിലാളികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം,കൃത്യമായ പരിശീലനം നൽകണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |