
ശിവഗിരി : ശിവഗിരി മഠത്തിലെ പ്രധാന വഴിപാടായ മഹാഗുരുപൂജയിൽ ഇന്ന് തൃശൂർ കർമ്മ ചാരിറ്റബിൾ ട്രസ്റ്റ് പങ്കാളിത്തം വഹിക്കും. നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും നിത്യേന മഹാഗുരുപൂജ നടത്തി വരുന്നുണ്ട്. കുടുംബാംഗങ്ങൾക്കു നേരിട്ടെത്തി പൂജകളിൽ പങ്കെടുക്കാനാകും. പർണ്ണശാലയിൽ ആരംഭിച്ച് ശാരദാമഠം, മഹാസമാധി സന്നിധി എന്നിവിടങ്ങളിലെ ആരാധനകൾക്ക് ശേഷം ഗുരുപൂജ മന്ദിരത്തിൽ ഗുരുദേവ മണ്ഡപത്തിന് മുന്നിൽ പ്രാർത്ഥനയെ തുടർന്ന് സന്യാസി ശ്രേഷ്ഠരിൽ നിന്നും മഹാപ്രസാദം സ്വീകരിച്ച് ഗുരുപൂജ പ്രസാദവും അനുഭവിച്ച് മടങ്ങാനാവും വിധമാണ് ക്രമീകരണം. മഹാഗുരുപൂജ നിർവഹിക്കുന്നവർക്ക് ആവശ്യമെങ്കിൽ ശിവഗിരി മഠത്തിൽ തലേന്നെത്തി അതിഥി മന്ദിരത്തിൽ താമസിച്ചും പൂജകളിൽ പങ്കെടുക്കാനാകും. വിവരങ്ങൾക്ക് : 9447551499
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |