
ശിവഗിരി:വൃശ്ചികമാസ ചതയദിനമായ ഇന്നലെ നാടിന്റെ നാനാഭാഗത്തുനിന്നും ഭക്തർ ശിവഗിരിയിലെത്തി.ഭക്തർ ശാരദാ മഠത്തിലും വൈദിക മഠത്തിലും മഹാസമാധി സന്നിധിയിലും റിക്ഷാ മണ്ഡപത്തിലും ബോധാനന്ദ സ്വാമി സമാധിപീഠത്തിലും ദർശനവും പ്രാർത്ഥനയും നടത്തി.ഗുരുപൂജ പ്രസാദം അനുഭവിച്ചാണ് മടങ്ങിയത്.എല്ലാ മലയാളമാസ ചതയ ദിനങ്ങളിലും ഭക്തർ ശിവഗിരിയിലേക്ക് എത്തുക പതിവാണ്.തീർത്ഥാടന സമാഗമത്തിന്റെ ഭാഗമെന്ന നിലയിൽ ഒട്ടനവധി പേരാണ് നിത്യേനയെന്നവണ്ണം ശിവഗിരി സന്ദർശിക്കുന്നത്.വിവിധ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റു ജീവനക്കാരും പഠനയാത്രയുടെ ഭാഗമായി വന്നുപോകുന്നുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |