
തൃശൂർ: കലോത്സവ നിയമാവലിയിലും ചട്ടങ്ങളിലുമൊക്കെ കാലാനുസൃത മാറ്റങ്ങൾ വരുത്തുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഈ കമ്മിറ്റിയുടെ ശുപാർശകൾ പരിഗണിച്ച് മാറ്റങ്ങളെക്കുറിച്ച് ആലോചിക്കും. വസ്ത്രാലങ്കാരത്തിനുൾപ്പെടെ വൻതുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. സ്വന്തമായി വീടില്ലെങ്കിൽ പോലും പതിനായിരക്കണക്കിന് രൂപ ചെലവഴിച്ചാലേ കലോത്സവത്തിൽപങ്കെടുക്കാനാകൂ. വസ്ത്രാലങ്കാരത്തിന് മാർക്ക് ഉള്ളതിനാൽ ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താനാകില്ല. ഇതെല്ലാം കമ്മിറ്റി പരിശോധിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. അപശബ്ദങ്ങളൊന്നുമില്ലാതെ കലോത്സവം സംഘടിപ്പിക്കാനായെന്നും സമാപനച്ചടങ്ങ് ഉൾപ്പെടെ കൃത്യസമയത്ത് നടത്താനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |