SignIn
Kerala Kaumudi Online
Friday, 26 April 2024 3.16 PM IST

സിൽവർ ലൈനിനെതിരെ സാംസ്‌കാരിക സമരയാത്ര

silver-line

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ട് മേയ് ഏഴ് മുതൽ സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്‌കാരിക സമരയാത്ര സംഘടിപ്പിക്കുമെന്ന് സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. ആര്യാടൻ ഷൗക്കത്ത് രചനയും സംവിധാനവും നിർവഹിച്ച 'കലികാലക്കല്ല്" എന്ന നാടകവും നാടൻപാട്ടുകളും യാത്രയിലുണ്ടാകും. യാത്ര മേയ് 15ന് കാസർകോട് സമാപിക്കും.

പദ്ധതിക്കെതിരെ 10,000 സാംസ്‌കാരിക പ്രവർത്തകർ ഒപ്പിട്ട സാംസ്‌കാരിക പ്രതിഷേധ പത്രിക രാഷ്ട്രപതിക്ക് സമർപ്പിക്കും. ജനറൽ കൺവീനവർ എൻ.വി. പ്രദീപ്കുമാർ, വൈസ് ചെയർമാൻ വി.ആർ. പ്രതാപൻ, സംസ്ഥാന സെക്രട്ടറി കെ.എം. ഉണ്ണിക്കൃഷ്ണൻ, ജില്ല കൺവീനർ രാജേഷ് മണ്ണാമ്മൂല എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILVERLINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.