
തിരുവനന്തപുരം:എസ്.ഐ.ആറിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി സംസ്ഥാനത്തെ കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. രണ്ടാഴ്ച നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഇലക്ഷൻ കമ്മിഷന് കത്ത് നൽകിയിട്ടുണ്ട്.
എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് വാങ്ങുന്നത് ഡിസംബർ 18ന് അവസാനിപ്പിച്ചുവെങ്കിലും അതിൽ അപാകതകളുണ്ടെന്നും മുൻ ഡി.ജി.പി.രമൺ ശ്രീവാസ്തവയും മുൻ എം.പി.യും എം.എൽ.എമാരുമുൾപ്പെടെ പലരും ഉൾപ്പെട്ടിട്ടില്ലെന്നും വിദേശത്തുള്ളവർ ക്രിസ്മസ് അവധിക്ക് എത്തുമ്പോൾ എസ്.ഐ.ആറുമായി നേരിട്ട് സഹകരിക്കാൻ കഴിയുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
2.78കോടി വോട്ടർമാരിൽ കണ്ടെത്താൻ കഴിയാത്തവരും എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാത്തവരും മരിച്ചവരുമടക്കം 24 ലക്ഷം പേരെ ഒഴിവാക്കിയെന്നാണ് സൂചന. പുറത്താക്കപ്പെടുന്നവരുടെ പട്ടിക പ്രത്യേകം പുറത്തിറക്കും.ഇവർക്ക് ഫോം 6 പൂരിപ്പിച്ച് നൽകി പുതിയ വോട്ടർമാരായി പട്ടികയിൽ ഇടം പിടിക്കാൻ ഒന്നരമാസത്തെ സമയം നൽകും. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പുറത്തിറക്കുക.
കമ്മിഷന് കണ്ടെത്താനാവാത്ത പലരും നാട്ടിൽത്തന്നെയുണ്ടെന്ന് രാഷ്ട്രീയപ്പാർട്ടികൾ പറയുന്നു. ഇവർക്ക് പേരുചേർക്കണമെങ്കിൽ പുതിയ വോട്ടറായി അപേക്ഷിക്കണം. ഇതിലെ തുടർനടപ ടികൾക്കും എ.എസ്.ഡി പട്ടികയിൽ അല്ലാത്ത പുതിയ വോട്ടർമാരുടെ ഹിയറിങ്ങിനും നിലവിലെ സമയം തികയില്ല. അതിനാൽ, കൂടുതൽസമയം വേണമെന്നാണ് ചീഫ് സെക്രട്ടറി നൽകിയ കത്തിലെ ആവശ്യം.
എസ്.ഐ.ആറിന്റെ പുരോഗതി വിലയിരുത്താനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവരുമായി ആശയവിനിമയത്തിനും തിരഞ്ഞെടുപ്പുകമ്മിഷന്റെ നിരീക്ഷകയായി കേന്ദ്ര ജോയിന്റ് സെക്രട്ടറി ഐശ്വര്യ സി
ങ്ങ് കേരളത്തിലെത്തിയിട്ടുണ്ട്.
#ഇന്നുമുതൽ പേരുചേർക്കാം
എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാനാവാത്തവർക്ക് ഇന്ന് (ഡിസംബർ 23) മുതൽ ഫോം ആറിൽ അപേക്ഷിക്കാം. ഡിക്ലറേഷനും നൽകണം. പുതിയതായി പേരുചേർക്കാൻ ഫോറം ആറിലും പ്രവാസികൾ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്. മരണം, താമസംമാറൽ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കാൻ ഫോറം ഏഴിലും വിലാസം മാറ്റാനും മറ്റുതിര ത്തലുകൾക്കും ഫോറം എട്ടിലും അപേക്ഷിക്കണം. ഫോറങ്ങൾ കമ്മിഷൻ വെബ്സൈറ്റിൽ കിട്ടും.
കരടുപട്ടികയിലുള്ള ഒരാളുടെ പേർ ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ ഉത്തരവുവന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അപ്പീൽ നൽകാം. ഇതിലും പരാതിയുണ്ടെങ്കിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറെ 30 ദിവസത്തിനകം സമീപിക്കണം. എന്യൂമറേഷൻ ഫോറങ്ങളിലെ തീരുമാനവും പരാതി തീർപ്പാക്കലും ഡിസംബർ 23 മുതൽ ഫെബ്രുവരി 14 വരെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |