ശിവഗിരി: ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ മാർച്ച് 1,2,3 തീയതികളിൽ ശിവഗിരി മഠത്തിൽ നടത്തുന്ന ഗുരുദർശന പഠന ക്യാമ്പിന്റെ ഒരുക്കങ്ങളാരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും ഉള്ളവർ ക്ലാസിൽ പങ്കെടുക്കും. പഠനം പൂർത്തിയാക്കുന്നവർക്ക് ശിവഗിരി മഠത്തിന്റെ മാർഗ്ഗനിർദ്ദേശാനുസരണം ക്ലാസുകൾ നടത്തുന്നതിന് അവസരം ലഭ്യമാകും. ഗുരുധർമ്മ പ്രചരണസഭാ ജില്ലാ, മണ്ഡലം, യൂണിറ്റ് തലങ്ങളിൽ പ്രാർത്ഥനായോഗങ്ങളിലും പഠനക്ലാസുകളിലും ധർമ്മമീമാംസാപരിഷത്തുകളിലും ശിവഗിരിയിൽ നിന്ന് പരിശീലനം നേടിയവർക്ക് അവസരം ലഭ്യമാകും. ശിവഗിരിയിലെ പരിശീലന ക്യാമ്പിന് ധർമ്മ സംഘത്തിലെ സന്യാസി ശ്രേഷ്ഠരും മറ്റു പ്രമുഖരും നേതൃത്വം നല്‍കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |