ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ മഹാസമാധി ശതാബ്ദി ആചരണത്തോടനുബന്ധിച്ച് രണ്ടുവർഷം നീളുന്ന ചടങ്ങുകളുടെ ഉദ്ഘാടനം 23ന് ഉച്ചയ്ക്ക് 12.50ന് ശിവഗിരി മഠത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു നിർവഹിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ശതാബ്ദി ആചരണം വിപുലമാക്കും. ഗുരുദേവദർശനം ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനുള്ള കർമ്മപദ്ധതികൾ സംഘടിപ്പിക്കും. നാരായണ ഗുരുകുലം, എസ്.എൻ.ഡി.പി യോഗം, ഗുരുധർമ്മ പ്രചരണസഭ, ശ്രീനാരായണ സാംസ്‌കാരിക സമിതി, ശ്രീനാരായണീയ ക്ഷേത്രങ്ങൾ, ശ്രീനാരായണ ക്ലബുകൾ, ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടികൾക്ക് രൂപം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |