മെൽബൺ: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ മെൽബൺ മോഡിയല്ലോകിലെ ഓംസായി സൻസ്ഥാൻ ക്ഷേത്രത്തിൽ ശ്രീനാരായണ സത്സംഗം സംഘടിപ്പിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരെ ക്ഷേത്ര പുരോഹിതർ പൂർണ്ണകുംഭം നൽകി വരവേറ്റു.
അദ്വൈതദർശനത്തെ ഒരു ചിന്താപദ്ധതി എന്നതിനപ്പുറത്ത് ജീവിതപദ്ധതിയാക്കിമാറ്റിയ ശ്രീനാരായണ ഗുരുദേവൻ മതങ്ങളുടെ ഏകത്വം സ്വജീവിതത്തിൽ ഉടനീളം വിളംബരം ചെയ്തിരുന്നുവെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഏതെങ്കിലും മതത്തിന്റെ വക്താവാകാതെ സനാതന സത്യത്തിന്റെ സ്ഫുരണങ്ങളായി മതദർശനങ്ങളെ കണ്ടിരുന്ന ഗുരുദേവൻ അത് ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ ആഗ്രഹിച്ചിരുന്നു. അതിന്റെ ബാഹ്യാവിഷ്കാരമായിരുന്നു ആലുവയിൽ നടന്ന സർവ്വമത സമ്മേളനമെന്നും സ്വാമി പറഞ്ഞു.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ധർമ്മചൈതന്യ, സ്വാമി അസംഗാനന്ദഗിരി, കിരുബശങ്കർ നടരാജൻ അയ്യ എന്നിവരും പ്രഭാഷണങ്ങൾ നടത്തി. പ്രോഗ്രാം ഓർഗനൈസർ ഫിന്നി മാത്യു, അനിൽ ആന്ധ്രാപ്രദേശ്, മങ്ങാട് ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ആസ്ട്രേലിയയിലെ ശ്രീനാരായണ ഗുരു മിഷൻ കേന്ദ്രത്തിൽ ഇന്ന് സത്സംഗവും പ്രഭാഷണങ്ങളും ഉണ്ടാകും. സന്യാസി സംഘം 18ന് ശിവഗിരി യിൽ മടങ്ങിയെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |