
ശിവഗിരി : 93-ാമത് തീർത്ഥാടന കാലത്തേക്ക് കടക്കുന്നതോടെ ശിവഗിരിയിലേക്ക് ഭക്തജനപ്രവാഹമേറി. മഹാസമാധി സന്നിധിയിലും വൈദിക മഠത്തിലും ശാരദാമഠത്തിലും ബോധാനന്ദ സ്വാമി സമാധിപീഠത്തിലും റിക്ഷാമണ്ഡപത്തിലും ദർശനത്തിനും പ്രാർത്ഥനയ്ക്കുമായി ഇന്നലെ ഒട്ടേറെപ്പേർ എത്തിച്ചേർന്നു. മഹാഗുരുപൂജയ്ക്കും ഗുരുപൂജ പ്രസാദത്തിനും ശാരദ പൂജയ്ക്കും ശേഷമാണ് ഭക്തർ മടങ്ങിയത്. അയൽസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ളവർ എത്തി ശിവഗിരിയിൽ താമസിച്ച് പൂജകളിൽ സംബന്ധിച്ച് മടങ്ങുന്നുണ്ട്.മഹാതീർത്ഥാടനത്തിനു മുന്നോടിയായി കർണാടക,ചെന്നൈ,ഉഡുപ്പി,ഡൽഹി, മുംബയ് എന്നിവിടങ്ങളിൽ നിന്ന് കൂട്ടത്തോടെയാണ് ഭക്തർ എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |