
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ഒടുവിലത്തെ സന്യസ്ഥ ശിഷ്യനായിരുന്ന സ്വാമി ആനന്ദതീർത്ഥയുടെ 129-ാം ജയന്തി സമ്മേളനം 93-ാമത് ശിവഗിരി തീർത്ഥാടനകാലത്തിന്റെ ഭാഗമായി ശിവഗിരിയിൽ നടന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറിയും തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി അദ്ധ്യക്ഷത വഹിച്ചു.സ്വാമി ദേവാത്മാനന്ദചൈതന്യ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. സ്വാമി അംബികാനന്ദ, സ്വാമി വീരേശ്വരാനന്ദ ,സ്വാമി സുകൃതാനന്ദ, സ്വാമിനി നാരായണചൈതന്യമയി, ജി.ഡി.പി.എസ് രജിസ്ട്രാർ കെ. ടി. സുകുമാരൻ, ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, ജി.ഡി.പി.എസ് കൊല്ലം ജില്ലാ സെക്രട്ടറി ഷാജി,മാതൃസഭ പ്രസിഡന്റ് ഡോ.അനിതാശങ്കർ, സെക്രട്ടറി ശ്രീജ തുടങ്ങിയവർ പങ്കെടുത്തു. ശിവഗിരിയിൽ ഇന്ന് രാവിലെ 10ന് സത്യവ്രത സ്വാമികളുടെ സമാധി ശതാബ്ദി സ്മാരകപ്രഭാഷണം നടക്കും.
അയിത്തത്തിനെതിരെ
പോരാടി
ഗുരുദേവ ദർശനം ഉൾക്കൊണ്ട് അയിത്തത്തിനും അനാചാരത്തിനും അന്ധവിശ്വാസത്തിനും ജാതിഭേദത്തിനും എതിരെ പ്രവർത്തിച്ച മഹാത്മാവായിരുന്നു ആനന്ദതീർത്ഥ സ്വാമിയെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഹരിജനസേവ നവയുഗധർമ്മം എന്നതായിരുന്നു സ്വാമിയുടെ മുദ്രാവാക്യം. ഗുരുവിന്റെ ശിഷ്യ പരമ്പരയിൽ ഇത്രയേറെ ആത്മസമർപ്പണത്തോടെ ത്യാഗനിർഭരമായ ജീവിതം നയിച്ച മഹാത്മാക്കൾ അധികമില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഫോട്ടോ: സ്വാമി ആനന്ദതീർത്ഥയുടെ 129-ാം ജയന്തി സമ്മേളനം ശിവഗിരിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി ദേവാത്മാനന്ദചൈതന്യ സരസ്വതി , സ്വാമി സുകൃതാനന്ദ, സ്വാമി വീരേശ്വരാനന്ദ , സ്വാമി അംബികാനന്ദ,സ്വാമി അസംഗാനന്ദഗിരി,സ്വാമിനി നാരായണചൈതന്യമയി തുടങ്ങിയവർ സമീപം.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |