ശിവഗിരി: ശിവഗിരിയിൽ വിജയദശമിദിനമായ ബുധനാഴ്ച ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും. രാവിലെ 6.30ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽസെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരും ട്രസ്റ്റ് ബോർഡ് അംഗങ്ങളും മറ്റ് സന്യാസി ശ്രേഷ്ഠരും കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകും.
ബുക്ക്സ്റ്റാളിന് സമീപത്തെ വഴിപാട് കൗണ്ടർ അന്ന് പുലർച്ചെ പ്രവർത്തിച്ചു തുടങ്ങും. മഹാഗുരുപൂജയടക്കം ശിവഗിരിമഠത്തിലെ എല്ലാ വഴിപാടുകളും ബുക്ക് ചെയ്യാൻ പ്രത്യേക ക്രമീകരണം ഉണ്ടായിരിക്കും. വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് ശിവഗിരി മഠം പി.ആർ.ഒ യുമായി ബന്ധപ്പെടാം. ഫോൺ: 9447551499.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |