SignIn
Kerala Kaumudi Online
Friday, 26 April 2024 2.56 PM IST

ലോകത്തിനാവശ്യം ഗുരുദേവന്റെ ഏകലോകദർശനം: സ്വാമി സച്ചിദാനന്ദ

swami-sachidananda


ശിവഗിരി: ലോകം ഇന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് ശ്രീനാരായണ ഗുരുദേവന്റെ ഏക ലോക ദർശനമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ലണ്ടനിൽ ശിവഗിരി ആശ്രമം ഓഫ് യു. കെ യുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്ത് ശാന്തിയും സമാധാനവും നിലനിറുത്താൻ കാലാകാലങ്ങളിൽ മഹാ ഗുരുക്കന്മാർ അവതരിച്ചു. പിൽക്കാലത്ത് അവ വ്യത്യസ്ത മതങ്ങളായി . മത സംഘടനകൾ സംഘടിത ശക്തികളായി വിധ്വംസക പ്രവർത്തനങ്ങളിലും തീവ്രവാദത്തിലും മത പരിവർത്തനത്തിലും ഏർപ്പെട്ടതോടെ ലോകത്ത് ശാന്തിയും സമാധാനവും നഷ്ടപ്പെട്ടു. ഈ സന്ദർഭത്തിലാണ് മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന വിശ്വ മാനവിക സന്ദേശം ലോകം ശ്രവിച്ചത്. മതമല്ല മനുഷ്യനാണ് വലുതെന്ന ഗുരുദേവ ദർശനം ഇന്ന് ലോകത്ത് ഏറെ പ്രസക്തമാണ്.ഗുരുവിന്റെ 63 കൃതികൾ ആധുനിക ലോകത്തിന്റെ തത്വ ദർശനമാണ്. ഗുരുദേവ ദർശനം പ്രാവർത്തികമാക്കാൻ ലോകമാസകലം ശിവഗിരി മഠത്തിന്റെ ആശ്രമങ്ങളുണ്ടാകണം. അതിന്റെ തുടക്കമെന്ന നിലയിലാണ് ലണ്ടനിൽ ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ ഗുരുഭക്തർ ആശ്രമ പ്രവർത്തനത്തിനു തുടക്കമിടുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി തീർത്ഥാടന നവതിയുടെയും ബ്രഹ്മവിദ്യാലയ കനക ജൂബിലിയുടെയും ലണ്ടൻ കേന്ദ്രമാക്കിയുള്ള ആഘോഷ പരിപാടികൾ ധർമ്മസംഘം ടസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം സതീഷ് കുട്ടപ്പൻ വായിച്ചു ഡോ: ബിജു പെരിങ്ങത്തറ, ബൈജു പാലയ്ക്കൽ .ഡോ: ശിവദാസൻ ചാന്നാർ മാധവൻ, അഡ്വ: വി.കെ.മുഹമ്മദ്, എം.ഐ. ദാമോദരൻ, ഡോ: ഓമന ഗംഗാധരൻ എന്നിവർ സംസാരിച്ചു. സജീഷ് ദാമോദരൻ സ്വാഗതവും ഭുവനേഷ് പീതാംബരൻ നന്ദിയും പറഞ്ഞു. മേയ് 3 വരെ ലണ്ടനിലെ വിവിധ കേന്ദ്രങ്ങളിൽ സന്യാസിമാരുടെ നേതൃത്വത്തിൽ പ്രാർത്ഥനാ യോഗങ്ങൾ ഉണ്ടായിരിക്കും. 3 ന് സന്യാസിമാർ ബഹ്റിനിലേക്കു പോകും. അവിടെ അന്തർദ്ദേശീയ ശ്രീനാരായണെ സെമിനാറിൽ പങ്കെടുത്ത ശേഷം ശിവഗിരിയിലേക്ക് മടങ്ങും.

ഫോട്ടോ: ലണ്ടനിൽ ശിവഗിരി ആശ്രമം ഓഫ് യു കെ യുടെ പ്രാരംഭ പ്രവർത്തനങ്ങൾ സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI ASHRAM OF UK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.