വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ സജ്ജമാക്കിയ ഹൈഫ്രീക്വൻസി എക്സറേ യൂണിറ്റിന് 63 ലക്ഷം രൂപ സ്‌പോൺസർ ചെയ്ത ഡോ. കെ.സുധാകരനെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളും ആശുപത്രി മാനേജ്മെന്റും ആദരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പൊന്നാടയണിയിച്ചു. ധർമ്മസംഘം ട്രസ്റ്റിനുവേണ്ടി ട്രഷറർ ശാരദാനന്ദ ഉപഹാരം നൽകി. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, അഡ്വ. വി.ജോയി എം.എൽ.എ എന്നിവരും സംബന്ധിച്ചു.
കേരളകൗമുദി റീഡേഴ്സ് ഫോറം യു.എ.ഇ പ്രസിഡന്റ്, എൻ.ആർ.ഐ വെൽഫെയർ കമ്മിറ്റി ചെയർമാൻ, അൽഅയിൻ എ.കെ.എം.ജി പ്രസിഡന്റ്, എ.കെ.എം.ജി യു.എ.ഇ വൈസ് പ്രസിഡന്റ്, കേരള മാപ്പിള കലാ അക്കാഡമി ചെയർമാൻ, സേവനം, പി.ഇ.ടി എന്നീ സംഘടനകളിലും ഉന്നത ശ്രേണിയിലുള്ള ആറ് മെഡിക്കൽ സ്ഥാപനങ്ങളുടെ ഡയറക്ടർ സ്ഥാനത്തും തുടരുന്ന ഡോ. കെ.സുധാകരൻ ക്യാൻസർ റെമഡി അസിസ്റ്റിംഗ് ബ്യൂറോ, തിരുവനന്തപുരം ലയൺസ് ക്യാൻസർ കെയർ സൊസൈറ്റി, സേവാനികേതൻ ചാരിറ്റബിൾ സൊസൈറ്റി, വിദ്യാനികേതൻ ചാരിറ്റബിൾ ട്രസ്റ്റ്, കായിക്കര ആശാൻ സ്മാരക കമ്മിറ്റി എന്നീ സംഘടനകളിലും പ്രവർത്തിക്കുന്നുണ്ട്.
കൊല്ലം പ്രാക്കുളം സ്വദേശി ഡോ. രേണുകയാണ് ഭാര്യ. വൈദ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ മകൻ ഡോ. ദീപു സുധാകരൻ അമേരിക്കയിൽ സർജനാണ്. മകൾ അഞ്ജന ഭർത്താവ് ഡോ. ബിനോയ് ഭാസ്കറിനൊപ്പം യു.കെയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |