തിരുവനന്തപുരം: കേരള പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 584/2023),ടൂറിസം വകുപ്പിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 523/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രൈവർ കം മെക്കാനിക്ക്) (കാറ്റഗറി നമ്പർ 668/2023),വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫിറ്റർ) (കാറ്റഗറി നമ്പർ 659/2023), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ അസിസ്റ്റന്റ് മാനേജർ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 433/2023, 434/2023) എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
സാദ്ധ്യതാപട്ടിക
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ (കെ.എസ്.എഫ്.ഇ.) പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇ പാർട്ട്ടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 34/2024) തസ്തികയിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
അർഹതാപട്ടിക
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 639/2023) തസ്തികയിലേക്ക് അർഹതാപട്ടിക പ്രസിദ്ധീകരിക്കും
വെറ്ററിനറി വി.സി നിയമനം:
വിജ്ഞാപനമിറക്കി സർക്കാർ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയ്ക്ക് പിന്നാലെ വെറ്ററിനറി സർവകലാശാലയിലും വൈസ്ചാൻസലർ നിയമനത്തിന് സർക്കാർ വിജ്ഞാപനമിറക്കി. സസ്പെൻഷനിലായിരുന്ന വൈസ്ചാൻസലർ ഡോ.എം.ആർ.ശശീന്ദ്രനാഥിന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണിത്.
സർവകലാശാലകളിൽ 10 വർഷമെങ്കിലും പ്രൊഫസർ പദവിയിൽ ഉന്നത നിലവാരത്തിൽ കഴിവ് തെളിയിച്ചവർ അല്ലെങ്കിൽ ഗവേഷണ/അക്കാഡമിക് സ്ഥാപനങ്ങളിൽ സമാന പദവിയിൽ 10 വർഷം പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റയും അനുബന്ധ രേഖകളും അപേക്ഷയുടെ 3 പകർപ്പുകളും സഹിതം ചെയർമാൻ, സെർച്ച് കം സെലക്ഷൻ കമ്മിറ്റി, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി, ലക്കിടി പി.ഒ., പൂക്കോട്, പിൻ- 673576 എന്ന വിലാസത്തിൽ ഡിസംബർ ഏഴിന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. sscvc.chairman@kvasu.ac.in എന്ന ഇ- മെയിലിലും അയയ്ക്കാം.
എൻജിനിയറിംഗ് പഠനത്തോടൊപ്പം ഇന്റേൺഷിപ്പും
തിരുവനന്തപുരം: എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് സാങ്കേതിക സർവകലാശാലയും കെ-ഡിസ്കും ചേർന്ന് സൗകര്യമൊരുക്കും. എട്ടാം സെമസ്റ്ററിൽ 4 മുതൽ 6 മാസത്തെ ഇന്റേൺഷിപ്പ് ബി.ടെക് പാഠ്യപദ്ധതിയിലുണ്ട്. തദ്ദേശസ്ഥാപനങ്ങളുമായും പ്രമുഖ സ്വകാര്യ കമ്പനികളുമായും സഹകരിച്ചാണ് ഇന്റേൺഷിപ്പ്. കേരള നോളജ് ഇക്കണോമി മിഷന്റെ ടെക്നോളജി പ്ലാറ്റ്ഫോമായ 'ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം' വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതിനായി സർവകലാശാലയും കെ-ഡിസ്കും ധാരണാപത്രം ഒപ്പിട്ടു. എൻജിനിയറിംഗിന് പുറമേ മറ്റു മേഖലകളിൽ തൊഴിൽ തേടുന്നവരെ തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കാനും ഈ പ്ലാറ്റ്ഫോം സഹായിക്കും. ഇതിലൂടെ വിദ്യാർത്ഥികൾക്ക് കൂടുതൽ സാങ്കേതിക വൈദഗ്ദ്ധ്യം ലഭിക്കുമെന്ന് അക്കാഡമിക് ആൻഡ് റിസർച്ച് സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ ഡോ.വിനോദ് കുമാർ ജേക്കബും കെ-ഡിസ്ക് മെമ്പർ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണനും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |