തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്കൂളുകളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നൽകുന്ന സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിച്ചു.
ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു.പി, എൽ.പി വിഭാഗങ്ങളിലായി 22 സ്കൂളുകളിലേക്കാണ് 181 ഫോണുകൾ കൈമാറിയത്. നന്തൻകോട് സുമംഗലി ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബോർഡ് പ്രസിഡന്റ് അഡ്വ.എൻ. വാസു അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ അഡ്വ. കെ.എസ്. രവി, പി.എം. തങ്കപ്പൻ, ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ്, ദേവസ്വം സെക്രട്ടറി ഗായത്രീ ദേവി എന്നിവർ പങ്കെടുത്തു.
തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് അസോസിയേഷൻ എന്നീ സംഘടനകളാണ് ഫോണുകൾ വാങ്ങി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |