SignIn
Kerala Kaumudi Online
Friday, 26 April 2024 9.01 PM IST

സാമൂഹിക പ്രതിബദ്ധതയുള്ള യുവതലമുറയെ വാർത്തെടുക്കും: വെള്ളാപ്പള്ളി

photo

ചേർത്തല: സാമൂഹിക പ്രതിബദ്ധതയുള്ള യുവ തലമുറയെ വാർത്തെടുക്കാൻ എസ്.എൻ.ഡി.പി യോഗം കർമ്മപദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ശ്രീനാരായണ എംപ്ലോയീസ് ഫോറം മൂന്നാമത് വാർഷികസമ്മേളനം യോഗം കണിച്ചുകുളങ്ങര യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗത്തിന് ഏറെ ആശയും ആവേശവും പകരുന്ന പ്രസ്ഥാനമാണ് എംപ്ലോയീസ് ഫോറം. നാളെകളെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന കുഞ്ഞുങ്ങൾക്ക് ദിശാബോധം നൽകി നേർവഴിക്ക് നയിക്കുന്നതും സിവിൽ സർവീസ് ലക്ഷ്യമാക്കി പരിശീലനം നൽകുന്നതും ഏറെ പ്രശംസ പിടിച്ചു പ​റ്റി. സംഘടിത സമൂഹങ്ങൾ അനർഹമായത് വാരിക്കോരി കൊണ്ടു പോകുപ്പോൾ നോക്കുകുത്തികളും വോട്ടുകുത്തികളുമായി ഈഴവർ മാറേണ്ടി വരുന്ന അവസ്ഥ മാറണം. സമുദായത്തെ തകർക്കാൻ ശ്രമിക്കുന്ന കുലംകുത്തികൾ നിരാശരാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യഷതവഹിച്ചു. സെക്രട്ടറി. ഡോ. ശ്രീകുമാർ റിപ്പോർട്ടും ട്രഷറർ ഡോ. എസ്. വിഷ്ണു കണക്കും അവതരിപ്പിച്ചു. യോഗം കൗൺസിലർമാരായ പി.കെ.പ്രസന്നൻ, സി.എം.ബാബു,പി.എസ്.എൻ.ബാബു,യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ, കോ-ഓർഡിനേ​റ്റർ പി.വി.രജിമോൻ, പെൻഷണേഴ്‌സ് കൗൺസിൽ സെക്രട്ടറി കെ.എം.സജീവ്,ഷിബു കൊ​റ്റംപള്ളി,ജിജി ഹരിദാസ്, എ.ജി ഗോകുൽദാസ്, ഡോ.ആർ.പി.രഞ്ജിൻ, സി.ചന്ദ്രപ്രകാശ്,കെ.പി.കലേഷ് അമ്പലപ്പുഴ,ദിനു വാലു പറമ്പിൽ,ബിജു കോട്ടയം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ജി.ബൈജു പുനലൂർ സ്വാഗതവും സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. പ്രസിഡന്റായി എസ്.അജുലാലിനെയും സെക്രട്ടറിയായി കെ.പി.ഗോപാലകൃഷ്ണനെയും, ട്രഷററായി ഡോ.എസ്.വിഷ്ണുവിനെയും തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റുമാർ: ബിജു പുളിക്കലേടത്ത്(നെടുങ്കണ്ടം),ജി.ബൈജൂ (പുനലൂർ),ഷിബു കൊ​റ്റംപ്പള്ളി (ആര്യനാട്),
ഡോ.വി.ശ്രീകുമാർ (കണയന്നൂർ),അനില പ്രദീപ്(പത്തനംതിട്ട),ജിജി ഹരിദാസ്(രാജാക്കാട്), ഡോ. ആർ.പി. രഞ്ജിൻ(കോട്ടയം). ജോയിന്റ് സെക്രട്ടറിമാർ:ബിനുകുമാർ പാറശാല എം.ശ്രീലത (മാവേലിക്കര),എ.ജി.ഗോകുൽദാസ്(കുട്ടനാട്),എം.എം.മജേഷ്(ഹൈറേഞ്ച്),
വി.രഞ്ജിത്ത്(മലപ്പുറം),മഞ്ജു ദാസ്(കണിച്ചുകുളങ്ങര),സി.ചന്ദ്രപ്രകാശ്(കൊട്ടാരക്കര),അച്ചുതൻ (പെരുന്തൽമണ്ണ). ഓഡി​റ്ററായി വി.എൻ.വിനോദിനെയും (തലയോലപറമ്പ്) 16 അംഗ കേന്ദ്രകമ്മിറ്റിയെയും തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNDP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.