SignIn
Kerala Kaumudi Online
Friday, 26 April 2024 8.26 PM IST

തലപ്പത്ത് വീണ്ടും മലയാളി

somanath

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ.യുടെ പത്താമത്തെ ചെയർമാനായി എസ്.സോമനാഥ് എത്തുമ്പോൾ മലയാളിക്ക് അഭിമാനിക്കാൻ ഒരു പുതുവർഷസമ്മാനമായി. ഇതുവരെയുള്ള പത്ത് ചെയർമാൻമാരിൽ അഞ്ചുപേരും മലയാളികളാണ്. എം.ജി.കെ.മേനോൻ, കസ്തൂരിരംഗൻ, ജി. മാധവൻനായർ,കെ. രാധാകൃഷ്ണൻ,എസ്. സോമനാഥ്.

സ്ഥാപകനായ വിക്രംസാരാഭായിയും സതീഷ് ധവാനും യു.ആർ.റാവുവും എ.എസ്.കിരൺകുമാറും കെ.ശിവനുമാണ് മറ്റ് ചെയർമാൻമാർ.ഇവരിൽ കസ്തൂരിരംഗനും യു.ആർ.റാവും കിരൺകുമാറുമൊഴികെ എല്ലാവരും തിരുവനന്തപുരത്തെ തുമ്പയിലുള്ള വി.എസ്.എസ്.സി.യിലെ ഡയറക്ടർ പദത്തിൽ നിന്നാണ് ചെയർമാൻ സ്ഥാനത്തേക്ക് കുതിച്ചത്.

റോക്കറ്റ് സാങ്കേതികവിദ്യയിലും രൂപകൽപനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ.സോമനാഥിന്റെ നേട്ടത്തിന് പിന്നിൽ.

തിരുവനന്തപുരത്ത് അമ്പലമുക്കിൽ മുരളീരവം വീട്ടിലാണ് താമസം. ആലപ്പുഴയിലെ അരൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീധരപ്പണിക്കറുടെ മകനായ സോമനാഥിന്റെ സ്കൂൾ വിദ്യാഭ്യാസം അരൂരിലെ സ്കൂളിൽ തന്നെയായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പ്രീയൂണിവേഴ്സിറ്റി. കൊല്ലം ടി.കെ.എം. എൻജിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗ്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് എയ്റോ സ്‌പേസ് എൻജിനീയറിങ്ങിൽ സ്വർണമെഡലോടെ ബിരുദാനന്തരബിരുദം.

നേട്ടങ്ങളുടെ വഴികൾ

1985ൽ ഐ.എസ്.ആർ.ഒ.യിൽ

പി.എസ്.എൽ.വി പദ്ധതിയുടെ ഭാഗം

പി.എസ്.എൽ.വി. സംയോജന സംഘത്തിന്റെ തലവൻ

 പി. എസ്. എൽ. വി അസോസിയേറ്റ് പ്രോജക്ട് ഡയറക്ടർ

2010ൽ ജി.എസ്.എൽ.വി പ്രോജക്ട് ഡയറക്ടർ

2014ൽ എൽ.എം.വി 3 റോക്കറ്റിന്റെ പ്രോജക്ട് ഡയറക്ടർ

2014ൽ പ്രൊപ്പൽഷൻ ആൻഡ് സ്പെയ്സ് ഒാർഡ്നൻസ് ഡെപ്യൂട്ടി ഡയറക്ടർ 2015ൽ വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ ഡയറക്ടർ

2018ൽ വി.എസ്.എസ്.സി. ഡയറക്ടർ

ഇന്ത്യൻ ക്രയോജനിക് ഘട്ടങ്ങൾ സാധ്യമാക്കുന്ന സംഘത്തെ നയിച്ചു

റോക്കറ്റുകളുടെ സിസ്റ്റം എൻജിനീയറിങ്ങിൽ വൈദഗ്ദ്ധ്യം

പി.എസ്.എൽ.വി,​ ജി.എസ്.എൽ.വി. മാർക്ക് 3 രൂപകൽപന, പ്രൊപ്പൽഷൻ, സംയോജനം

ചന്ദ്രയാൻ 2 ൽ നിർണായക റോൾ

എയ്‌റോസ്‌പേസ് എൻജിനീയറും റോക്കറ്റ് ടെക്‌നോളജിസ്റ്റും

ചന്ദ്രയാൻ 2 ന്റെ ആദ്യ വിക്ഷേപണത്തിന് തടസമായ ക്രയോജനിക് തകരാർ പരിഹരിച്ചു

ലോഞ്ച് വെഹിക്കിൾ സിസ്റ്റംസ് എൻജിനീയറിംഗ്, സ്ട്രക്ചറൽ ഡിസൈൻ,സ്ട്രക്ചറൽ ഡൈനാമിക്സ്, ഇന്ധന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലും മികവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOMANATH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.