കൊച്ചി: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇന്ന് പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ സൗമ്യയുടെ മൃതദേഹം നേരിട്ട് ഏറ്റുവാങ്ങുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ അറിയിച്ചു. ഉച്ചകഴിഞ്ഞുള്ള എയർ ഇന്ത്യ വിമാനത്തിലെത്തിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് സ്വദേശമായ ഇടുക്കി കീരിത്തോട്ടിലേക്ക് കൊണ്ടുപോകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |