SignIn
Kerala Kaumudi Online
Saturday, 27 April 2024 1.43 AM IST

ഗുരുദേവ സന്ദേശം തെറ്റായി അച്ചടിച്ചു, വിവാദമായതോടെ പിൻവലിച്ചു

sad

 ഖേദം പ്രകടിപ്പിച്ച് എസ്.പി.സി.എസ്

കോട്ടയം: ഓം ചേരിയുടെ "നന്ദി ഒരു വെറും വാക്കല്ല" എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ശ്രീനാരായണ ഗുരുദേവ സന്ദേശമായ "അയല് തഴപ്പതിനായ് അതി പ്രയത്നം നയമറിയും നരൻ ആചരിച്ചിടേണം " എന്നത് അയല് തകർപ്പതിനായ് എന്ന് തെറ്റായി അച്ചടിച്ചത് വിവാദമായി. പ്രതിഷേധം കനത്തതോടെ എൻ.ബി.എസ് ശാഖകളിൽ നിന്നു മുഴുവൻ കോപ്പികളും പിൻവലിച്ച് സാഹിത്യ പ്രവർത്തക സഹകരണ സംഘം (എസ്.പി.സി.എസ്) പ്രസിഡന്റ് പി.കെ.ഹരികുമാർ ഖേദം പ്രകടിപ്പിച്ചു.

നോയിഡയിൽ അച്ചടിച്ച പുസ്തകം എഡിറ്റു ചെയ്തത് ചീഫ് സെക്രട്ടറി വി.പി.ജോയി,ഡോ.രാജ വാര്യർ, ഡോ.സേവ്യർ വടക്കേക്കര എന്നിവരാണ്. ന്യൂഡൽഹി മീഡിയാ ഹൗസും കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘവുമാണ് പ്രസാധകർ. വിതരണം മീഡിയാ ഹൗസും എൻ.ബി.എസും ചേർന്നും.

പുസ്തകത്തിന്റെ ആമുഖ കുറുപ്പിൽ, ശ്രീനാരായണ ഗുരുദേവന്റെ ഈ ഉപദേശം ഒരു ചോദ്യവും അതോടൊപ്പം ഉത്തരവുമാണെന്നും എല്ലാ ഉപകാരങ്ങളിലും പ്രത്യുപകാരം ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാത്തവരാണ് ഉത്തമരായ ഉപകർത്താക്കൾ എന്നും ചേർത്തിട്ടുണ്ട്.

തെറ്റ് തിരുത്തി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പിന്നാക്ക വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി, ഗുരുധർമ്മ പ്രചാരണസഭ മുൻ പി.ആർ.ഒ കുറിച്ചി സദൻ തുടങ്ങി നിരവധി പേർ രംഗത്തെത്തിയതോടെയാണ് ഖേദപ്രകടനം.

എല്ലാ ബ്രാഞ്ചുകളിൽ നിന്നും കോപ്പികൾ പിൻവലിച്ചു. ശ്രദ്ധയിൽ വന്നിരുന്നെങ്കിൽ വിതരണം ചെയ്യില്ലായിരുന്നു. അങ്ങനെ സംഭവിച്ചതിൽ വളരെ ഖേദമുണ്ട് ".

പി.കെ. ഹരികുമാർ,

എസ്.പി.സി.എസ് പ്രസിഡന്റ്

തെറ്റ് സംഭവിച്ചത് മീഡിയ ഹൗസിന്റെ ശ്രദ്ധയിൽപ്പെടുത്തി. എല്ലാ കോപ്പികളിലും തിരുത്തൽ വരുത്തും.

വി.പി.ജോയി,

ചീഫ് സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPCS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.