തിരുവനന്തപുരം: തിരക്ക് നിയന്ത്രിക്കാൻ മംഗലാപുരത്തു നിന്ന് കൊച്ചുവേളിയിലേക്ക് ഇന്ന് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. രാത്രി 8.30ന് പുറപ്പെടും. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ,ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. കോഴിക്കോട്ട് രാത്രി 11.40നും ഷൊർണൂരിൽ നാളെ പുലർച്ചെ 1.25നും തൃശൂരിൽ 3.30നും എറണാകുളത്ത് 4.45നും കൊച്ചുവേളിയിൽ രാവിലെ 10.45നും എത്തും. ഒരു സെക്കൻഡ് എ.സിയും ഒരു തേർഡ് എ.സിയും 18 സ്ളീപ്പറും ഉൾപ്പെടെ 22 കോച്ചുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |