തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് നടത്തുന്ന ഇന്റർഡിസ്സിപ്ലിനറീി എം.ടെക് ട്രാൻസിലേഷൻ എൻജിനിയറിംഗ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സർക്കാർ സ്പോൺസേർഡ് വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് www.tplc.gecbh.ac.in, www.gecbh.ac.in, 7736136161, 9995527866 അഞ്ചിന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ സ്പോട്ട് അഡ്മിഷന് ഹാജരാവണം.
സിയാൽ എഴുത്തുപരീക്ഷ
നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് 2 ട്രെയിനി തസ്തികയിലേയ്ക്കുള്ള എഴുത്തുപരീക്ഷ ഡിസംബർ 12ന് നടക്കും. 2020 ജനുവരി 8ന് വിജ്ഞാപനംചെയ്ത ഒഴിവുകളിലേക്ക് എറണാകുളത്തെ വിവിധ സെന്ററുകളിലാണ് മത്സരപ്പരീക്ഷ നടത്തുന്നത്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ https//career.cial.aero/ എന്ന സൈറ്റിൽ തങ്ങളുടെ സമ്മതപത്രം നൽകണം. നവംബർ 15ന് മുമ്പ് സമ്മതപത്രം നൽകുന്നവർക്ക് മാത്രമേ ഹാൾടിക്കറ്റ് വിതരണം ചെയ്യുകയുള്ളുവെന്ന് സിയാൽ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |