SignIn
Kerala Kaumudi Online
Friday, 26 April 2024 6.54 PM IST

പ്രശ്നങ്ങൾക്ക് പരിഹാരം ഗുരുദർശനം:ഡോ.പീറ്റർ ഒപ്പൻഹൈമർ

sree-narayana-guru

ശിവഗിരി: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കുമുള്ള പരിഹാര മാർഗം ശ്രീനാരായണ ഗുരുവിന്റെ ദർശനമാണെന്ന് ഡോ.പീറ്റർ ഒപ്പൻഹൈമർ നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ആരംഭിച്ച നാരായണ ഗുരുകുല കൺവെൻഷനിൽ ആശംസാപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

എല്ലാ വർഷവും ഇവിടെ ഒത്തുചേരാറുണ്ട്. ഈ ഒത്തുചേരൽ ആഘോഷമായല്ല കാണേണ്ടത്. മറിച്ച് എല്ലായിടത്തും ഉണ്ടാകുന്ന വിഭാഗീയതയ്ക്കുള്ള മറുമരുന്ന് എന്ന തരത്തിലാണ്. ഒന്നിച്ചു നിൽക്കുകയെന്നത് വെല്ലുവിളിയാണ്. ജാതിക്കും മതത്തിനും അതീതമായി എല്ലാവരും ഒന്നിച്ചുനിൽക്കണം. എന്നും ഒരുമിച്ചിരുന്നാൽ പിന്നെ, വീണ്ടും കൂടിച്ചേരേണ്ട ആവശ്യമില്ല. യോഗ എന്നതുപോലും ഒന്നിച്ചിരിക്കുന്നതാണ്.അവിടെയും ഒന്നിച്ചുചേരുന്ന പ്രവർത്തനം നടക്കുന്നുണ്ട്. അതേസമയം,​ വ്യത്യസ്തതകളെ അംഗീകരിക്കുകയും വേണം. സ്വവർഗാനുരാഗ വിഷയത്തിൽ കടുംപിടിത്തം വേണ്ട. പല സംസ്കാരങ്ങളെ ഉൾക്കൊള്ളുന്ന നമ്മൾ അതിനെയും ഒരു സംസ്കാരമായി കണ്ടാൽ മതി. ഏത് കാര്യം വരുമ്പോഴും സ്വാഭാവികമായി ജാതി ഉയർന്നുവരാറുണ്ട്. എന്നാൽ അക്കാര്യം മറക്കാവുന്നതേയുള്ളൂ. ഭിന്നതകളെ വെല്ലുവിളിയായി ഏറ്റെടുത്ത് സൗഹാർദ്ദപരമായി പരിഹരിക്കുകയാണ് വേണ്ടത്. ആത്മാവ് ഏകമാണെന്ന അറിവാണ് ഈ ഭിന്നതകൾക്ക് പരിഹാരമെന്നും പീറ്റർ ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREE NARAYANA GURU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.