
തിരുവനന്തപുരം: വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും. ഇന്നലെയാണ് ഔദ്യോഗികമായി ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വം പാർട്ടി അറിയിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ ശാസ്തമംഗലം വാർഡ് കൗൺസിലറും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ശ്രീലേഖ.
മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും. നേരത്തെ നേമം മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ 10.30 ന് നർമ്മദ കോംപ്ളെക്സിന് സമീപം ചുവരെഴുത്ത് നടത്തിക്കൊണ്ടാവും പ്രചരണപരിപാടികളുടെ തുടക്കം.ബി.ജെ.പി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ ഉൾപ്പെടെ പങ്കെടുക്കും.കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബി.ജെ.പിക്കായിരുന്നു ഒന്നാം സ്ഥാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |