കൊച്ചി: സംസ്ഥാന ഭരണം പൂർണമായും ആർ.എസ്.എസ് നിയന്ത്രണത്തിലായെന്നും ഒരു മതവിഭാഗത്തെ ആക്രമിക്കാനുള്ള സംഘപരിവാർ അജണ്ടയാണ് മുഖ്യമന്ത്രി നടപ്പാക്കുന്നതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വർണക്കടത്ത് ഉൾപ്പെടെ കേരളത്തിൽ നടക്കുന്ന അധോലോക പ്രവർത്തനങ്ങൾക്കെതിരെ നിയമസഭാ സമ്മേളനം ആരംഭിക്കുന്ന 8ന് യു.ഡി.വൈ.എഫ് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കും..പി.വി. അൻവറിനോടുള്ള വിരോധം തീർക്കാൻ മലപ്പുറം ജില്ലയെയും ജനങ്ങളെയും സി.പി.എം അധിക്ഷേപിക്കുകയാണ്. കേരളത്തിൽ ആർ.എസ്.എസ് പ്രത്യയശാസ്ത്രം പേറുന്ന ആളുകൾ ഏറ്റവും കൂടുതലുള്ളത് സി.പി.എം നേതൃത്വത്തിനകത്താണ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാർ ഐ.പി.എസ് റാങ്കുള്ള കൊടി സുനിയാണ്. ആർ.എസ്.എസുകാർ പ്രതികളാകുന്ന കേസുകളിലെ പൊലീസ് വീഴ്ച യാദൃച്ഛികമല്ലെന്ന് പി.കെ. ഫിറോസ് പറഞ്ഞു. പ്രസ്താവന പിൻവലിച്ച് മലപ്പുറം ജില്ലയിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |