ചാലക്കുടി: കോടശേരി നായരങ്ങാടിയിലെ എൽ.പി സ്‌കൂളിൽ വിദ്യാർത്ഥിയെ അദ്ധ്യാപിക മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കിടിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭവൻ സ്‌കൂളിലെ യു.കെ.ജി അദ്ധ്യാപിക ജിജിക്കെതിരെ ചാലക്കുടി പൊലീസ് കേസെടുത്തു. രക്ഷിതാക്കളാണ് പരാതി നൽകിയത്. എന്നാൽ ക്ലാസിൽ വികൃതി കാണിച്ച ആറ് വയസുകാരനെ ബെഞ്ചിൽ ഇരുത്തുന്നതിനിടെ മൊബൈൽ ഫോൺ അബദ്ധത്തിൽ കുട്ടിയുടെ തലയിൽ കൊള്ളുകയായിരുന്നുവെന്ന് അദ്ധ്യാപകർ വിശദീകരിച്ചു. പ്രധാന അദ്ധ്യാപിക അടക്കമുള്ളവർ കുട്ടിയുടെ വിട്ടിലെത്തി മാപ്പ് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |