തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിയെടുക്കുന്ന സ്കൂളിൽ അദ്ധ്യാപകർക്ക് എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ ഡ്യൂട്ടിക്ക് ക്രമീകരണമൊരുക്കും. ഒരേദിവസം എസ്.എസ്.എൽ.സി പരീക്ഷയും വാർഷിക പരീക്ഷയും നടക്കുമ്പോൾ എസ്.എസ്.എൽ.സി ഡ്യൂട്ടികഴിഞ്ഞ് അദ്ധ്യാപകർ മാതൃസ്ക്കൂളിൽ മടങ്ങിയെത്തുന്നത് പ്രായോഗികമാകില്ലെന്ന് കണ്ടാണ്പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.
എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31ന് രാവിലെ 9.45 മുതൽ 11.30 വരെ നടക്കുന്നുണ്ട്. ഇതേ ദിവസം ഒമ്പതാം ക്ലാസിനും എട്ടാം ക്ലാസിനും ഉച്ചക്കുശേഷം ഒന്നര മുതൽ വാർഷിക പരീക്ഷയും നിശ്ചയിച്ചിട്ടുണ്ട്. രാവിലെ മറ്റൊരു സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടി എടുത്ത് അദ്ധ്യാപകർ ഉച്ചക്കുശേഷം വാർഷിക പരീക്ഷ നടത്തിപ്പിനായി മാതൃസ്കൂളിലേക്ക് ഓടിയെത്തണമെന്ന് പ്രശ്നം പരിഹരിക്കാനാണ് പുതിയ ക്രമീകരണം.
എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷക്ക് എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ലാത്ത അദ്ധ്യാപകരെ ആവശ്യാനുസരണം നിയോഗിക്കാം. അധികം പേരെ ഡ്യൂട്ടിക്ക് ആവശ്യമുണ്ടെങ്കിൽ തൊട്ടടുത്ത എൽ പി/യു പി സ്കൂളുകളിലെ അദ്ധ്യാപകരെ നിയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |