തിരുവനന്തപുരം: 2023 മാർച്ച് 13 മുതൽ ആരംഭിക്കുന്ന എസ്.എസ്.എൽ.സി, പ്ളസ് വൺ, പ്ളസ് ടു പരീക്ഷാ ക്രമീകരണത്തിൽ മാറ്റം വരുത്തണമെന്ന് അദ്ധ്യാപക സംഘടനകളുടെ യോഗത്തിൽ നിർദ്ദേശം. ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയും എസ്.എസ്.എൽ.സി പരീക്ഷകൾ ഉച്ചയ്ക്കു ശേഷവുമാണ് ക്രമീകരിച്ചിരിക്കുന്നത്. റംസാൻ വ്രതമെടുക്കുന്ന കുട്ടികൾക്ക് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ ബുദ്ധിമുട്ടാകുമെന്നും വ്രതം ആരംഭിക്കുന്ന മാർച്ച് 23 മുതലുള്ള പത്താം ക്ളാസ് പരീക്ഷകൾ പ്ളസ് വൺ, പ്ളസ് ടു പരീക്ഷകളുടെ ഇടവേള ദിനങ്ങളിൽ രാവിലെ നടത്തണമെന്നുമാണ് നിർദ്ദേശം. 23നു ശേഷം പത്താം ക്ളാസുകാർക്ക് ബയോളജി, കണക്ക്, ഫിസിക്സ്, ഭാഷ രണ്ടാം പേപ്പർ പരീക്ഷകളാണുള്ളത്. 23, 28, 31 തീയതികളാണ് ഹയർസെക്കൻഡറി പരീക്ഷയ്ക്കുള്ള ഇടവേള.
കഴിഞ്ഞ ദിവസം ചേർന്ന ക്യു.ഐ.പി യോഗം എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നതു സംബന്ധിച്ച വിഷയം സർക്കാരിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. രണ്ട് വർഷത്തിനു ശേഷമാണ് മൂന്നുപൊതു പരീക്ഷകളും ഒരുമിച്ച് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |