തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി അനൂപ് അംബികയെ സർക്കാർ നിയമിച്ചു. സംരംഭകത്വത്തിലും അത്യാധുനിക സാങ്കേതികവിദ്യകളിലും വിദഗ്ദ്ധനാണ്. മൂന്നുവർഷത്തേക്കാണ് നിയമനം. ബയോടെക് സ്ഥാപനമായ ജെൻപ്രോ റിസർച്ചിലെ സി.ഇ.ഒ സ്ഥാനത്തു നിന്നാണ് അനൂപ് എത്തുന്നത്. തിരുവനന്തപുരം സ്വദേശിയാണ്. കേരള സർവ്വകലാശാലയിൽ നിന്നു ബിടെക്കും കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക്സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സംസ്ഥാന ആസൂത്രണ ബോർഡിന്റെ കേരള നോളജ് ഇക്കോണമി മിഷനിൽ പ്രതിനിധിയാണ്. ബെംഗളൂരു ആസ്ഥാനമായ ജനറൽ ഇലക്ട്രിക്കിൽ ഡിസൈനിൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ച അനൂപ് തുടർന്ന് അമേരിക്കയിലെ ബോസ്റ്റണിലെ ലൂസന്റ് ടെക്നോളജീസിലും പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |