ന്യൂഡൽഹി: കേരളത്തിലെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ പിന്തുണ തേടി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് തെരുവുനായകളുടെ ജനന നിയന്ത്രണത്തിനായി കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ വേണമെന്ന് മൃഗസംരക്ഷണമന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്രമന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. നായ്ക്കൾക്ക് പേവിഷബാധ തടയുന്നതിനുള്ള വാക്സിനേഷൻ മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ശ്രമം. സമയബന്ധിതമായി പശുക്കളുടെ ഇൻഷുറൻസ് പദ്ധതി പൂർത്തിയാക്കും. വളർത്തു മൃഗങ്ങൾക്കായി വീട്ടുമുറ്റത്ത് ആംബുലൻസ് എത്തുന്ന പദ്ധതി ആരംഭിക്കുമെന്നും മന്ത്രി ഡൽഹിയിൽ പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതായി അവർ കൂട്ടിച്ചേർത്തു.സ്റ്റേറ്ര് ഡയറി ലാബിന്റെ വികസനത്തിനായി ധനസഹായം ലഭ്യമാക്കുന്നതിന് കേന്ദ്രമന്ത്രി ശ്രീ.പശുപതി കുമാർ പരസിനെയും കണ്ട് മന്ത്രി അഭ്യർത്ഥന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |