തിരുവനന്തപുരം: ദ്വിദിന ദേശീയ പണിമുടക്കിൽ കടകൾ അടക്കാനുള്ള ആഹ്വാനത്തിൽ നിന്ന് ഉത്തരവാദപ്പെട്ട സംഘടനകൾ പിൻവാങ്ങണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ്. മനോജ് ആവശ്യപ്പെട്ടു. ഒരു സാമ്പത്തിക വർഷത്തിൽ മാർച്ച് 28, 29 ദിവസങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്ന കാര്യത്തിൽ സമരം പ്രഖ്യാപനം നടത്തിയ സംഘടന നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. മറ്റെല്ലാ സംസ്ഥാനങ്ങളിലും സാധാരണ ദിനം പോലെ കടന്നു പോകുന്ന ഈ സമരം കേരളത്തിലെ വ്യാപാര വ്യവസായ ടൂറിസം മേഖലകൾ പൂർണ്ണമായും സ്തംഭിപ്പിച്ച് സാമ്പത്തിക മേഖലയ്ക്ക് കനത്ത തിരിച്ചടിയുയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |