കൊച്ചി: എ.കെ.ജി സെന്ററിലേക്ക് ഓലപ്പടക്കമെറിഞ്ഞെന്ന പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ നിരപരാധിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ജിതിനെ വിട്ടയച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്ററിന് നേരെ ബോംബെറിഞ്ഞെന്ന് പറയുന്നത് ശുദ്ധ നുണയാണ്. പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലമായി പിടിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തി ചോദ്യം ചെയ്തു. മയക്കുമരുന്ന് കലർത്തിയ ചോക്ലേറ്റ് നൽകിയാണ് ചോദ്യം ചെയ്യുന്നത്. ഇത്തരം രീതി പൊലീസിന്റെ നയമാണോയെന്ന് വ്യക്തമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |