ചേർത്തല: അർത്തുങ്കലിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല തെക്ക് പഞ്ചായത്ത് 21-ാം വാർഡ് തയ്യിൽ വീട്ടീൽ ഷിബു (45), ഭാര്യ ജാസ്മിൻ (റാണി-38) എന്നിവരാണ് മരിച്ചത്.
സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെ ഷിബുവിന്റെ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ഹാളിലെ ഫാനിലും ഫാനിന്റെ ഹുക്കിലുമായാണ് ഷിബുവും ജാസ്മിനും തൂങ്ങിയത്.
അർത്തുങ്കൽ പൊലീസെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ഏക മകൻ പ്ലസ്വൺ വിദ്യാർത്ഥി നിഖിൽ ഒരാഴ്ചയായി സഹോദരന്റെ വീട്ടിലായിരുന്നു.
വീടുവയ്ക്കാനും മറ്റും ഇവർ വായ്പയെടുത്തിരുന്നുവെന്നും ഇതുൾപ്പെടെയുള്ള കടബാദ്ധ്യത വീട്ടാനാവാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്നുമാണ് വിവരം.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് അർത്തുങ്കൽ ബസിലിക്ക സെമിത്തേരിയിൽ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |