കോഴിക്കോട്: പരീക്ഷയെഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥി തൂങ്ങിമരിച്ചു. കോഴിക്കോട് നടക്കാവ് ബിലത്തിക്കുളം സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3 30ഓടെ വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു സംഭവം.ചെന്നൈ എസ്.ആർ.എം കോളേജിലെ റെസ്പേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ഹാജർ കുറവെന്ന് പറഞ്ഞാണ് വിദ്യാർത്ഥിയെ കോളേജ് അധികൃതർ പരീക്ഷയെഴുതാൻ അനുവദിക്കാതിരുന്നത്. ഇന്ന് ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവം. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. നടക്കാവ് പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |