കൊച്ചി: കൊച്ചിയിൽ ഇനി വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ദിനരാത്രങ്ങൾ. ജെയിൻ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഒഫ് ഫ്യൂച്ചർ 2025ന് കൊടിയേറി. ഇന്നലെ വൈകിട്ട് ഏഴിന് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തതോടെയാണ് എട്ട് ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായത്. അക്കാഡമിക് താത്പര്യമുള്ളവർക്കും വിനോദപ്രേമികൾക്കും ആവശ്യമുള്ളതെല്ലാം ഉൾപ്പെടുത്തി വിഭാവനംചെയ്ത സമ്മിറ്റിനെ ഇരുകൈയും നീട്ടിയാണ് കൊച്ചി സ്വീകരിച്ചത്. ഉദ്ഘാടന സമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, ജെയിൻ യൂണിവേഴ്‌സിറ്റി ചാൻസലർ ചെൻരാജ് റോയ്ചന്ദ്, പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലത, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹെഡ് ഒഫ് മിഷൻ ശാലിനി മേടപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കാണികൾക്ക് ദൃശ്യസമ്മാനമൊരുക്കി കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും വേദിയിൽ അരങ്ങേറി. കേരള കലാമണ്ഡലത്തിന്റെ നേതൃത്വത്തിലായിരുന്നു ദൃശ്യവിരുന്ന്.
സമ്മിറ്റ് ഒഫ് ഫ്യൂച്ചറിൽ ഭാവി വിദ്യാഭ്യാസം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇന്ന് വിവിധ ചർച്ചകൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം പ്രമുഖർ നയിക്കുന്ന മാസ്റ്റർ ക്ലാസുകളുമുണ്ടാകും. വൈകിട്ട് കൊച്ചിയെ ആവേശത്തിലാക്കാൻ ബോളിവുഡ് ഗായകൻ അർമാൻ മാലിക്, സംഗീതജ്ഞൻ മുഹമ്മദ് മുബാസ് എന്നിവരുടെ സംഗീത പരിപാടിയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |