തിരുവനന്തപുരം: ശ്രീമദ് ശാശ്വതികാനന്ദ സ്വാമി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജൂലായ് ഒന്നിന് സ്വാമി ശാശ്വതികാനന്ദ സമാധി ദിനാചരണം നടത്തും. രാവിലെ 6ന് ശിവഗിരി മഹാസമാധിയിൽ ഗുരുപൂജയും ശാശ്വതികാനന്ദസ്വാമി സ്മൃതിഭൂമിയിൽ സമൂഹപ്രാർത്ഥനയും ശാരദാമഠത്തിൽ പുഷ്പാർച്ചനയും നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് നാലിന് മണക്കാട് കുത്തുകല്ലുംമൂട് സമദർശിനി ഗ്രന്ഥശാല ഹാളിൽ നടക്കുന്ന സമാധി വാർഷിക സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ മണക്കാട് സി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി, അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. മതാതീത ആത്മീയ സമ്മേളനം സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുപ്രസാദ്, സ്വാമി സംവിധാനന്ദ, സി. ദിവാകരൻ, അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ്, അഡ്വ. ജി. സുബോധൻ, ഡോ. ആർ. ബിജുരമേശ്, ശാഖാസെക്രട്ടറി ഡോ. എൻ. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുക്കും. ഐരാണിമുട്ടം എസ്.എൻ.ഡി.പിയോഗം ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാഹാളിൽ 11 മണിക്ക് ശാശ്വതികാനന്ദ സ്വാമി സ്മൃതിപൂജയും അന്നദാനവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |