
തിരുവനന്തപുരം: രണ്ടാഴ്ച മുമ്പ് തക്കാളി വില കിലോയ്ക്ക് 40-50 രൂപ. ഇപ്പോൾ നൂറു രൂപ. കാരറ്റ് 80 രൂപയിൽ നിന്ന് 100- 105ലെത്തി. മുരിങ്ങയ്ക്ക വില കിലോയ്ക്ക് 200 രൂപ. ഇവയുൾപ്പെടെ സംസ്ഥാനത്ത് പൊതുവിപണിയിൽ മിക്ക പച്ചക്കറികൾക്കും വില കുതിച്ചുയരുന്നു. ശബരിമല സീസണിൽ പച്ചക്കറിക്ക് ഡിമാൻഡ് കൂടിയതും മഴയത്ത് വിളനാശം സംഭവിച്ചതുമാണ് കാരണം.
പയർ വില നൂറിൽ നിന്ന് 130 രൂപയിലെത്തി. വഴുതനയ്ക്ക് 120 രൂപ. രണ്ടാഴ്ച മുമ്പ് 90 രൂപ.
പച്ചമുളക്, ഇഞ്ചി എന്നിവയുടെ വിലയും നൂറു കടന്നു. സർക്കാരിന് കീഴിലുള്ള ഹോർട്ടികോർപ്പ് സ്റ്റാളുകളുടെ എണ്ണം പരിമിതമായതിനാൽ വിപണി ഇടപെടൽ ഫലപ്രദമാകുന്നില്ല. ഹോർട്ടികോർപ്പിലും ആനുപാതിക വില വർദ്ധന വന്നിട്ടുണ്ട്.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറികൾ ഏറെയും എത്തുന്നത്. മഴകാരണം വിളനാശം സംഭവിച്ചതോടെ അവിടങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും വില വർദ്ധനയ്ക്ക് ഇടയാക്കി.
പച്ചക്കറി വില
(ഹോർട്ടികോർപ്പ്, പൊതു
വിപണി ക്രമത്തിൽ, കിലോയ്ക്ക്)
അമര...........................................67, 85
വെണ്ട..........................................60, 80
വെള്ളരി......................................70, 90
ബീൻസ്.......................................55, 70
സവാള........................................30, 45
കത്തിരി .....................................54, 65
ബീറ്റ്‌റൂട്ട് ......................................50, 65
ക്വാളിഫ്‌ളവർ..............................72, 90
വലിയ മുളക് ..............................110, 125
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |