കൊച്ചി: ക്ഷേത്രാചാരങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ അബ്രാഹ്മണരായ തന്ത്രിമാരെയും പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി വിഭാഗത്തിലെ ഏക താന്ത്രിക ആചാര്യനായ ബിജു പി.ചെറുമൻ മലവാരിപ്പാട് (ബിജു നാരായണ ശർമ്മ) മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കത്തയച്ചു. ആചാരപരമായ ചർച്ചകളിൽ നമ്പൂതിരിമാരെ പ്രതിനിധാനം ചെയ്യുന്ന തന്ത്രിസമാജത്തെ മാത്രം ഉൾപ്പെടുത്തി, അബ്രാഹ്മണരായ വലിയൊരു തന്ത്രിസമൂഹത്തെയും വിശ്വാസികളെയും പുറത്തു നിറുത്തുന്നത് അന്യായമാണെന്ന് കത്തിൽ പറയുന്നു. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അംഗീകൃത തന്ത്രി പാനലിൽ അംഗമായ ഏക പട്ടികജാതിക്കാരനാണ് ബിജു ശർമ്മ. ഇദ്ദേഹം ആചാര്യനായ പടുവൻമഠം തന്ത്രവിദ്യാപീഠത്തിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികൾ ദേവസ്വം പൂജാരിമാരായി നിയമിക്കപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |