
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് സുഹൃത്തിന്റെ അനുജനെ ക്രൂരമായി മർദിച്ച് പ്ലസ്‌ടു വിദ്യാർത്ഥി. കോഴിക്കോട് കൂടരഞ്ഞിയിലാണ് സംഭവം. എഴാം ക്ലാസ് വിദ്യാർത്ഥിയായ 12 വയസുകാരനാണ് മർദനമേറ്റത്. ഇരുവരും സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലാണ് പഠിക്കുന്നത്.
ഏഴാം ക്ലാസുകാരന്റെ ജ്യേഷഠനെ കാണാൻ വീട്ടിലെത്തിയതായിരുന്നു പ്ലസ് ടു വിദ്യാർത്ഥി. മൂവരും ഒന്നിച്ച് സമയം ചെലവഴിച്ച ശേഷം പുറത്തിറങ്ങിയപ്പോൾ ചെരുപ്പ് മാറിയിട്ടതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടായി. തുടർന്ന് ഇത് മർദനത്തിൽ അവസാനിക്കുകയായിരുന്നു. ഏഴാം ക്ലാസുകാരന് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടിക്കാണ് മർദനമേറ്റത്. രണ്ടു കുട്ടികളും പ്രായപൂർത്തികളല്ലാത്തതിനാൽ വിഷയം ചർച്ച ചെയ്‌ത് പരിഹരിക്കാനാണ് പൊലീസും നാട്ടുകാരും ശ്രമിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |