
മലപ്പുറം: ദേശീയപാത 66ലെ സര്‍വീസ് റോഡുകള്‍ ഇനിമുതല്‍ വണ്‍വേ ആയിരിക്കും. മലപ്പുറം ജില്ലാ കളക്ടര്‍ വി. ആര്‍ വിനോദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. റോഡ് സുരക്ഷാ യോഗത്തിലാണ് സര്‍വീസ് റോഡ് രണ്ട് ഭാഗത്തേക്കും അനുവദിച്ചിരുന്നത് വണ്‍വേ ആക്കി പുനഃസ്ഥാപിച്ചത്. ദേശീയപാത 66 (കാസര്‍കോട് - തിരുവനന്തപുരം) റീച്ചില്‍ വാഹനം ഓടിക്കുന്നവര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
സര്‍വീസ് റോഡ് തടസ്സപ്പെടുത്തുന്ന ഓട്ടോ സ്റ്റാന്‍ഡുകള്‍, വാഹന പാര്‍ക്കിങ് എന്നിവ ഒഴിവാക്കാനും അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനും തീരുമാനമായിട്ടുണ്ട്. ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളുടെ പുനക്രമീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിരീക്ഷണ ക്യാമറകള്‍ വഴിയുള്ള പരിശോധനകള്‍ ശക്തമാക്കാനും പിഴ ചുമത്താനും യോഗത്തില്‍ തീരുമാനമായി. .
യോഗത്തിലെ നിര്‍ദേശങ്ങള്‍ ചുവടെ
ദേശീയപാതവഴി സര്‍വീസ് നടത്താന്‍ അനുമതിയുള്ളത് കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് മാത്രം. സ്റ്റേജ് ക്യാരേജ് ബസുകള്‍ സര്‍വീസ് റോഡുള്ള ഭാഗങ്ങളില്‍ അതുവഴി മാത്രമേ പോകാവൂ. നിര്‍ദ്ദിഷ്ട സ്റ്റോപ്പുകളില്‍ നിര്‍ത്തണം. യാത്രക്കാരെ ഇറക്കുവാനോ കയറ്റുവാനോ ദേശീയപാതയില്‍ വാഹനങ്ങള്‍ നിര്‍ത്താന് പാടുള്ളതല്ല. ഡ്രൈവര്‍മാരുടെ കാഴ്ചയ്ക്ക് തടസ്സമാകുന്ന രീതിയില്‍ റോഡരികില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, പെട്ടിക്കടകള്‍ മറ്റു കച്ചവട സ്ഥാപനങ്ങള്‍ എന്നിവ നീക്കം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |