SignIn
Kerala Kaumudi Online
Saturday, 20 April 2024 6.40 AM IST

വനിതാ നേതാവിനെ അധിക്ഷേപിച്ചു ആകാശ് തില്ലങ്കേരിക്കെതിരെ കേസ്

p

കണ്ണൂർ: ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ഡി.വൈ.എഫ്‌.ഐ വനിതാ നേതാവിന്റെ പരാതിയിൽ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി, ഇയാളുടെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെ മുഴക്കുന്ന് പൊലീസ് കേസെടുത്തു. ജയപ്രകാശ് തില്ലങ്കേരി, ​ജിജോ തില്ലങ്കേരി എന്നിവരാണ് മറ്റുള്ളവർ. ഇവരെ വൈകാതെ ചോദ്യം ചെയ്യും.

ആകാശിന്റെ ക്വട്ടേഷൻ ബന്ധത്തെപ്പറ്റി ഡി.വൈ.എഫ്‌.ഐ കമ്മിറ്റിയിൽ സംസാരിച്ചതിന് പിന്നാലെയാണ് വനിത നേതാവിനെ ഇവർ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത്.

മന്ത്രി എം.ബി രാജേഷിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഭാര്യയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് ഇവരുടെ പരാതി. ഡി.വൈ.എഫ്‌.ഐ കമ്മിറ്റിയിൽ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

അതേസമയം, പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലോടെ സമൂഹമാദ്ധ്യമങ്ങളിൽ ഇയാളെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള വാക്‌പോര് രൂക്ഷമാണ്. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്ന ആകാശിന്റെ വിമർശനം വിവാദമായിരുന്നു. ആകാശിന്റെ ക്വട്ടേഷൻ പ്രവർത്തനങ്ങൾ തുറന്നുകാട്ടി ഈ സംഘത്തിനെതിരെ പ്രതിരോധം തീർക്കുമെന്ന് ഡി.വൈ.എഫ്‌.ഐ വ്യക്തമാക്കി.

സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ക്ക​ൽ:
ആ​കാ​ശ് ​തി​ല്ല​ങ്കേ​രി​ ​പ്ര​തി​യാ​യ​ ​കേ​സ് ​പ്ര​ത്യേ​ക​ ​സം​ഘ​ത്തി​ന്

ഇ​രി​ട്ടി​:​ ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ​ ​സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ച്ച​താ​യു​ള്ള​ ​പ​രാ​തി​യി​ൽ​ ​ജാ​മ്യ​മി​ല്ല​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​ആ​കാ​ശ് ​തി​ല്ല​ങ്കേ​രി​ക്കും​ ​മ​റ്റ് ​ര​ണ്ട് ​പേ​ർ​ക്കു​മെ​തി​രെ​ ​മു​ഴ​ക്കു​ന്ന് ​പൊ​ലീ​സ് ​റ​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​ഒ​ളി​വി​ൽ​ ​ക​ഴി​യു​ന്ന​ ​പ്ര​തി​ക​ളെ​ ​ക​ണ്ടെ​ത്താ​ൻ​ ​പ്ര​ത്യേ​ക​ ​സ്‌​ക്വാ​ഡ് ​രൂ​പീ​ക​രി​ച്ചു.​ ​മു​ഴ​ക്കു​ന്ന് ​സി.​ഐ​ ​ര​ജീ​ഷ് ​തെ​രു​വ​ത്ത് ​പീ​ടി​ക​യു​ടേ​യും​ ​മ​ട്ട​ന്നൂ​ർ​ ​സി.​ഐ​ ​എം.​ ​കൃ​ഷ്ണ​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ര​ണ്ട് ​സ്‌​ക്വാ​ഡി​നാ​ണ് ​രൂ​പം​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
മ​ന്ത്രി​ ​എം.​ബി.​ ​രാ​ജേ​ഷി​ന്റെ​ ​പേ​ഴ്‌​സ​ണ​ൽ​ ​സ്റ്റാ​ഫ് ​അം​ഗ​ത്തി​ന്റെ​ ​ഭാ​ര്യ​ ​ന​ല്കി​യ​ ​പ​രാ​തി​യി​ലാ​ണ് ​അ​കാ​ശ് ​തി​ല്ല​ങ്കേ​രി​ക്കും​ ​ആ​കാ​ശി​ന്റെ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​ജി​ജോ,​ ​ജ​യ​പ്ര​കാ​ശ് ​എ​ന്നി​വ​ർ​ക്കു​മെ​തി​രെ​ ​കേ​സെ​ടു​ത്ത​ത്.​ ​തി​ല്ല​ങ്കേ​രി​ ​വ​ഞ്ഞേ​രി​യി​ലെ​ ​വീ​ട്ടി​ൽ​ ​ക​ഴി​ഞ്ഞ​ ​രാ​ത്രി​ ​ര​ണ്ട് ​ത​വ​ണ​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ക്കെ​ത്തി​യെ​ങ്കി​ലും​ ​ആ​കാ​ശി​നെ​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​മൂ​ന്ന് ​പേ​രും​ ​ഒ​ളി​വി​ൽ​പോ​യി.​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ത്തി​നാ​യി​ ​ശ്ര​മം​ ​തു​ട​ങ്ങി​യി​ട്ടു​മു​ണ്ട്.​ ​മൂ​ന്ന് ​പേ​രു​ടേ​യും​ ​മൊ​ബൈ​ൽ​ ​ഫോ​ണും​ ​നി​ശ്ച​ല​മാ​ണ്.​ ​ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ​ ​യോ​ഗ​ത്തി​ൽ​ ​ആ​കാ​ശ് ​തി​ല്ല​ങ്കേ​രി​യെ​ ​വി​മ​ർ​ശി​ച്ച​തി​ന് ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ​ ​അ​പ​മാ​നി​ച്ചു​വെ​ന്നാ​ണ് ​മൂ​ന്ന് ​പേ​ർ​ക്കു​മെ​തി​രേ​യു​ള്ള​ ​പ​രാ​തി.

ഡി.​വൈ.​എ​ഫ്.​ഐ​യ്ക്ക്
എ​തി​രെ​ ​വീ​ണ്ടും
ആ​കാ​ശ് ​തി​ല്ല​ങ്കേ​രി

ക​ണ്ണൂ​ർ​:​ ​ഡി.​വൈ.​എ​ഫ്‌.​ഐ​ക്കെ​തി​രെ​ ​ഫേ​സ് ​ബു​ക്ക് ​ക​മ​ന്റു​മാ​യി​ ​വീ​ണ്ടും​ ​ഷു​ഹൈ​ബ് ​വ​ധ​ക്കേ​സി​ലെ​ ​പ്ര​തി​ ​ആ​കാ​ശ് ​തി​ല്ല​ങ്കേ​രി.​ ​'​വി​ത​ച്ച​തേ​ ​കൊ​യ്യൂ,​ ​ഒ​രൊ​റ്റ​ ​പ്ര​സ്താ​വ​ന​യി​ലൂ​ടെ​ ​ഡി.​വൈ.​എ​ഫ്‌.​ഐ​ ​ഞ​ങ്ങ​ളെ​ ​ഒ​റ്റു​കാ​രാ​ക്കി.​ ​ഒ​രു​ ​മേ​ശ​യ്ക്കു​ ​ചു​റ്റു​മി​രു​ന്ന് ​പ​രി​ഹ​രി​ക്കേ​ണ്ട​ ​വി​ഷ​യ​ങ്ങ​ൾ​ ​വ​ഷ​ളാ​ക്കി​'​ ​എ​ന്നാ​ണ് ​സി.​പി.​എം​ ​പ്രാ​ദേ​ശി​ക​ ​നേ​താ​വാ​യ​ ​രാ​ഗി​ന്ദി​ന്റെ​ ​ഫേ​സ് ​ബു​ക്ക് ​പോ​സ്റ്രി​നു​ ​താ​ഴെ​ ​ക​മ​ന്റ് ​ചെ​യ്ത​ത്.​ ​'​തെ​ളി​വു​ക​ളെ​ ​ത​ട്ടി​മാ​റ്റി​കൊ​ണ്ട് ​ഇ​നി​യു​മി​വ​രെ​ ​വെ​ള്ള​പൂ​ശ​ണ​മെ​ങ്കി​ൽ​ ​പ്ര​സ്താ​വ​ന​ക​ൾ​ ​പോ​രാ​തെ​ ​വ​രും​'​ ​എ​ന്നും​ ​കു​റി​ച്ചി​ട്ടു​ണ്ട്.​ ​അ​തി​നി​ടെ​ ​ഷു​ഹൈ​ബ് ​വ​ധ​ത്തെ​ ​ന്യാ​യീ​ക​രി​ച്ച് ​ആ​കാ​ശ് ​തി​ല്ല​ങ്കേ​രി​യു​ടെ​ ​സു​ഹൃ​ത്ത് ​ജി​ജോ​ ​തി​ല്ല​ങ്കേ​രി​ ​രം​ഗ​ത്തെ​ത്തി​യ​തും​ ​വി​വാ​ദ​മാ​യി.​ ​ഷു​ഹൈ​ബി​നെ​ ​കൊ​ല്ലാ​ൻ​ ​തീ​രു​മാ​നി​ച്ചി​ട്ട് ​പി​ന്നെ​ ​ഉ​മ്മ​വ​ച്ചു​ ​വി​ട​ണ​മാ​യി​രു​ന്നോ​ ​എ​ന്നാ​ണ് ​ഫേ​സ്ബു​ക്ക് ​ക​മ​ന്റി​ലെ​ ​പ​രാ​മ​ർ​ശം.

സി.​പി.​എം​ ​ഭീ​ക​ര​ ​സം​ഘ​ട​ന​യാ​യി
അ​ധഃ​പ​തി​ച്ചു​:​ ​വി.​ഡി.​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ക്രി​മി​ന​ലു​ക​ളെ​ ​ഉ​പ​യോ​ഗി​ച്ച് ​രാ​ഷ്ട്രീ​യ​ ​എ​തി​രാ​ളി​ക​ളെ​ ​കൊ​ന്നു​ത​ള്ളു​ക​യും​ ​സ്വ​പ്ന​ ​സു​രേ​ഷി​നെ​ ​പോ​ലു​ള്ള​വ​രെ​ ​ഉ​പ​യോ​ഗി​ച്ച് ​അ​ന​ധി​കൃ​ത​ ​ധ​ന​സ​മ്പാ​ദ​നം​ ​ന​ട​ത്തു​ക​യും​ ​ചെ​യ്യു​ന്ന​ ​സി.​പി.​എം​ ​ഭീ​ക​ര​സം​ഘ​ട​ന​യാ​യി​ ​അ​ധഃ​പ​തി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ആ​രോ​പി​ച്ചു.​ ​ആ​കാ​ശ് ​തി​ല്ല​ങ്കേ​രി​യു​ടേ​യും​ ​സ്വ​പ്ന​ ​സു​രേ​ഷി​ന്റേ​യും​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ ​സി.​പി.​എ​മ്മി​നെ​ ​ബാ​ധി​ച്ചി​രി​ക്കു​ന്ന​ ​ജീ​ർ​ണ​ത​യു​ടെ​ ​തെ​ളി​വാ​ണ്.​ ​ഭ​ര​ണ​ത്തി​ന്റെ​ ​ത​ണ​ലി​ൽ​ ​ഗു​ണ്ടാ​ ​മാ​ഫി​യ​ക​ളു​മാ​യും​ ​ക്രി​മി​ന​ൽ​ ​സം​ഘ​ങ്ങ​ളു​മാ​യും​ ​സി.​പി.​എ​മ്മി​നു​ള്ള​ ​ബ​ന്ധം​ ​ത​ഴ​ച്ചു​വ​ള​രു​ക​യാ​ണ്.​ ​ഷു​ഹൈ​ബ് ​വ​ധ​ക്കേ​സി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണ​ത്തെ​ ​സി.​പി.​എം​ ​എ​തി​ർ​ക്കു​ന്ന​ത് ​എ​ന്തു​കൊ​ണ്ടെ​ന്ന് ​ഇ​പ്പോ​ൾ​ ​വ്യ​ക്ത​മാ​യി.​ ​സി.​ബി.​ഐ​യെ​ ​ത​ട​യാ​ൻ​ ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​നി​കു​തി​ ​പ​ണ​ത്തി​ൽ​ ​നി​ന്ന് ​ഒ​ന്ന​ര​ ​കോ​ടി​യോ​ള​മാ​ണ് ​ചെ​ല​വ​ഴി​ച്ച​ത്.​ ​ശ​രി​യാ​യ​ ​രീ​തി​യി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ന്നാ​ൽ​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​കു​ടു​ങ്ങും.​ ​തി​ല്ല​ങ്കേ​രി​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​വ​ന്നി​ട്ട് ​കേ​ര​ള​ ​പൊ​ലീ​സ് ​ചെ​റു​വി​ര​ൽ​ ​അ​ന​ക്കി​യി​ട്ടി​ല്ല.
ലൈ​ഫ് ​മി​ഷ​ൻ​ ​ഇ​ട​പാ​ടി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​പ്ര​തി​ക്കൂ​ട്ടി​ലാ​ണ്.​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ഈ​ ​കേ​സ് ​അ​ട്ടി​മ​റി​ക്കാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ച്ച​ത്.​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ത​ട​യി​ടാ​നാ​ണ് ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണം​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ഉ​ന്ന​ത​രി​ലേ​ക്ക് ​എ​ത്തു​മെ​ന്ന​ ​ഘ​ട്ട​ത്തി​ൽ​ ​ആ​ ​അ​ന്വേ​ഷ​ണ​വും​ ​നി​ല​ച്ചു.​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​സ​ർ​ക്കാ​രി​നും​ ​മ​റ​ച്ചു​പി​ടി​ക്കാ​ൻ​ ​ഒ​രു​പാ​ടു​ണ്ട്.

സി.​പി.​എ​മ്മി​നെ​ക്കൊ​ണ്ട്
ക​ണ​ക്കു​പ​റ​യി​ക്കും​:​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ഷു​ഹൈ​ബ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ര​ക്ത​സാ​ക്ഷി​ക​ളു​ടെ​ ​ചോ​ര​യ്ക്ക് ​സി.​പി.​എ​മ്മി​നെ​ക്കൊ​ണ്ട് ​ക​ണ​ക്കു​ ​പ​റ​യി​ക്കു​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ.​ ​ക​ണ്ണൂ​രി​ൽ​ ​സി.​പി.​എം​ ​പ്ര​തി​സ്ഥാ​ന​ത്തു​ള്ള​ ​ഓ​രോ​ ​കൊ​ല​പാ​ത​ക​ത്തി​ലും​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​അ​റി​വും​ ​സ​മ്മ​ത​വു​മു​ണ്ട്.​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​യി​ൽ​ ​മാ​ത്രം​ ​അ​മ്പ​തോ​ളം​ ​ചെ​റു​പ്പ​ക്കാ​രെ​ ​സി.​പി.​എം​ ​കൊ​ന്നു​ത​ള്ളി.​ ​പെ​രി​യ​യി​ൽ​ ​ശ​ര​ത് ​ലാ​ലി​നെ​യും​ ​കൃ​പേ​ഷി​നെ​യും​ ​കൊ​ന്ന​തും​ ​സി.​പി.​എ​മ്മാ​ണ്.​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഉ​ന്ന​ത​ ​നേ​താ​ക്ക​ളു​ടെ​ ​അ​റി​വോ​ടെ​യാ​ണ് ​ഓ​രോ​ ​കൊ​ല​പാ​ത​ക​വും​ ​ന​ട​ത്തി​യ​തെ​ന്ന​ ​ഉ​ത്ത​മ​ബോ​ദ്ധ്യം​ ​കോ​ൺ​ഗ്ര​സി​നു​ണ്ട്.​ ​ആ​കാ​ശ് ​തി​ല്ല​ങ്കേ​രി​ ​അ​തി​ന്റെ​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ല​ത്തെ​ ​ഇ​ര​യാ​യി​ ​ന​ഗ്ന​സ​ത്യ​ങ്ങ​ൾ​ ​വി​ളി​ച്ചു​പ​റ​ഞ്ഞ​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.
ഷു​ഹൈ​ബി​ന്റെ​ ​ഘാ​ത​ക​ർ​ക്ക് ​ശി​ക്ഷ​ ​ല​ഭി​ക്കും​ ​വ​രെ​ ​കോ​ൺ​ഗ്ര​സ് ​നി​യ​മ​പോ​രാ​ട്ടം​ ​തു​ട​രും.
ഈ​ ​കേ​സി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടി​ട്ടും​ ​അ​തി​നെ​തി​രെ​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ ​ക​ണ്ണി​ൽ​ച്ചോ​ര​യി​ല്ലാ​ത്ത​വ​രാ​ണ് ​സി.​പി.​എം.​ ​ഖ​ജ​നാ​വി​ൽ​നി​ന്നും​ 1.36​ ​കോ​ടി​ ​ചെ​ല​വാ​ക്കി​ ​മു​ൻ​നി​ര​ ​അ​ഭി​ഭാ​ഷ​ക​രെ​ ​നി​യോ​ഗി​ച്ച് ​കൊ​ല​പാ​ത​കി​ക​ളെ​ ​ര​ക്ഷി​ക്കാ​നാ​ണ് ​സി.​പി.​എം​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നും​ ​അ​നു​കൂ​ല​വി​ധി​ ​ല​ഭി​ക്കു​മെ​ന്ന​ ​വി​ശ്വാ​സ​മു​ണ്ട്.

തി​ല്ല​ങ്കേ​രി​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്തൽ
ഞെ​ട്ടി​ക്കു​ന്ന​ത്:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ഷു​ഹൈ​ബ് ​വ​ധ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​തി​ ​ആ​കാ​ശ് ​തി​ല്ല​ങ്കേ​രി​ ​ഫേ​സ്ബു​ക് ​പോ​സ്റ്റി​ലൂ​ടെ​ ​ന​ട​ത്തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.
ഷു​ഹൈ​ബ് ​ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്റെ​ ​നാ​ലാം​ ​വാ​ർ​ഷി​കം​ ​ആ​ച​രി​ക്കു​ന്ന​ ​വേ​ള​യി​ലാ​ണ് ​കൊ​ല​പാ​ത​ക​ത്തി​ന്റെ​ ​പി​ന്നാ​മ്പു​റ​ങ്ങ​ളി​ലെ​ ​ര​ഹ​സ്യ​ങ്ങ​ൾ​ ​മ​റ​നീ​ക്കി​ ​പു​റ​ത്തു​വ​രു​ന്ന​ത്.​ ​കൊ​ന്ന​വ​രും​ ​കൊ​ല്ലി​ച്ച​വ​രും​ ​വ​ഴി​ ​പി​രി​യു​ന്ന​ ​സ​മ​യ​ത്തും​ ​ഒ​രു​ ​കു​ടും​ബ​ത്തി​ന്റെ​ ​തോ​രാ​ത്ത​ ​ക​ണ്ണീ​രി​നു​ ​പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ല.​ ​മ​ക​നെ​യോ​ർ​ത്ത് ​തേ​ങ്ങു​ന്ന​ ​മാ​താ​പി​താ​ക്ക​ളും​ ​കു​ഞ്ഞ​നു​ജ​ത്തി​മാ​രും​ ​നീ​തി​ ​തേ​ടി​ ​അ​ല​യു​ക​യാ​ണ്.​ ​കൊ​ടു​ത്ത​ ​വാ​ഗ്ദാ​ന​ങ്ങ​ൾ​ ​പാ​ലി​ക്ക​പ്പെ​ടാ​തെ​ ​വ​ന്ന​പ്പോ​ൾ​ ​നി​ല​നി​ല്പി​നാ​യി​ ​സ്വ​യം​ ​സം​ഘ​ടി​ക്കു​ന്ന​ ​ക്വ​ട്ടേ​ഷ​ൻ​ ​സം​ഘ​ങ്ങ​ൾ​ ​തു​ട​ർ​ച്ച​യാ​യി​ ​അ​ഴി​ഞ്ഞാ​ടു​ന്ന​തി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​സി.​പി.​എം​ ​നേ​തൃ​ത്വ​ത്തി​നാ​ണ്.
ക്വ​ട്ടേ​ഷ​ൻ​ ​സം​ഘ​ങ്ങ​ളെ​ ​ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​ ​ക​മ്പ​നി​യാ​യി​ ​സി.​പി.​എം​ ​മാ​റി.​ ​കൃ​ത്യം​ ​ചെ​യ്ത​വ​ർ​ ​കു​റ്റം​ ​ഏ​റ്റു​പ​റ​ഞ്ഞ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കൊ​ല​യ്ക്ക് ​പ്രേ​ര​ണ​ ​ന​ൽ​കി​യ​വ​രെ​ ​നി​യ​മ​ത്തി​ന് ​മു​ന്നി​ലെ​ത്തി​ക്കാ​ൻ​ ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ ​ത​യ്യാ​റാ​ക​ണം.​ ​പാ​ർ​ട്ടി​ക്കാ​ർ​ക്ക് ​അ​ഴി​മ​തി​യും​ ​വ​ൻ​ ​വെ​ട്ടി​പ്പും​ ​ന​ട​ത്താ​ൻ​ ​മാ​ത്ര​മ​ല്ല​ ,​കൊ​ല​ക്കേ​സ് ​പ്ര​തി​ക​ൾ​ക്ക് ​ജോ​ലി​ ​ന​ൽ​കി​ ​സു​ര​ക്ഷ​യ്ക്കു​ള്ള​ ​താ​വ​ള​മാ​യും​ ​സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളെ​ ​സി.​പി.​എം​ ​മാ​റ്റു​ന്നു​വെ​ന്ന് .​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.

സി.​പി.​എം​ ​നേ​താ​വി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​ഗു​രു​ത​രം​:​കെ.​സു​രേ​ന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം​:​രാ​ഷ്ട്രീ​യ​കൊ​ല​പാ​ത​ക​ങ്ങ​ളെ​ക്കു​റി​ച്ച് ​സി.​പി.​എ​മ്മി​ന്റെ​ ​ക​ണ്ണൂ​രി​ലെ​ ​പ്രാ​ദേ​ശി​ക​ ​നേ​താ​വി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​ഗു​രു​ത​ര​മാ​ണെ​ന്നും​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പൊ​ലീ​സ് ​ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​ത് ​ആ​ശ്ച​ര്യ​മാ​ണെ​ന്നും​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ.
ക​ണ്ണൂ​രി​ലെ​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​സം​ഭ​വ​ങ്ങ​ളു​ടെ​യും​ ​ആ​ല​പ്പു​ഴ​യി​ലെ​ ​ല​ഹ​രി​ക്ക​ട​ത്തി​ന്റെ​യും​ ​പി​ന്നി​ൽ​ ​സി.​പി.​എ​മ്മി​ലെ​ ​ഒ​രു​വി​ഭാ​ഗ​മാ​ണ്.​ഇ​ത് ​ആ​ ​പാ​ർ​ട്ടി​യി​ലെ​ ​രാ​ഷ്ട്രീ​യ​ ​ജീ​ർ​ണ​ത​യും​ ​ത​ക​ർ​ച്ച​യു​മാ​ണ് ​കാ​ണി​ക്കു​ന്ന​ത്.​ഇ​ത്ത​രം​ ​മാ​ഫി​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​പേ​രി​ലു​ള്ള​ ​സി.​പി.​എ​മ്മി​നു​ള്ളി​ലെ​ ​ത​ർ​ക്ക​ങ്ങ​ളാ​ണ് ​സം​ഘ​ട്ട​ന​ങ്ങ​ളി​ലെ​ത്തു​ന്ന​തെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THILLANKERY, 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.