നെയ്യാറ്റിൻകര : നെല്ലിമൂട്ടിൽ നിന്നു എക്സൈസ് കോടയും ചാരായവും പിടികൂടി.സ്കൂട്ടറിൽ കടത്തുകയായിരുന്ന 2 ലിറ്റർ ചാരായം പിടികൂടിയതിനു പിന്നാലെ പ്രതിയുടെ വീട്ടിലെ കോഴിക്കൂട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളും കണ്ടെത്തുകയായിരുന്നു.
കാഞ്ഞിരംകുളത്ത് സ്കൂട്ടറിൽ ചാരായം കടത്തുന്നതിനിടെ ഗോപിനാഥൻ മകൻ അരുൺ നാഥ് - 40 (അനഘ ഭവൻ, കാഞ്ഞിരംകുളം) പിടിയിലായി. തുടർന്നുള്ള പരിശോധനയിൽ പ്ലാസ്റ്റിക് കുടങ്ങളിൽ സൂക്ഷിച്ചിരുന്ന കോട എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. ബൈക്കിൽ കടത്തുകയായിരുന്ന 7 ലിറ്റർ ചാരായവുമായി അയ്യപ്പൻ - 38 (പുത്തൻവീട്, മേലെവിളാകം, കഴിവൂർ) നെ പിടികൂടി. ഇയാളുടെ കോഴിക്കൂടിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |