ചേർത്തല: ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ മന്ത്രി പി. തിലോത്തമനെ തുടർ ചികിത്സയ്ക്കായി ഇന്ന് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റും. ഇന്ന് പുലർച്ചെ പ്രത്യേക ആംബുലൻസിൽ കൊണ്ടുപോകാനാണ് ക്രമീകരണം ഒരുക്കിയിട്ടുള്ളത്. തിരുവോണ തലേന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന തിലോത്തമനെ ദിവസങ്ങൾക്ക് മുമ്പാണ് മുറിയിലേക്ക് മാറ്റിയത്. ഭക്ഷണവും മരുന്നുകളും ട്യൂബുവഴിയാണ് നൽകുന്നത്. നേരത്തെ ചികിത്സ നടത്തിയിരുന്നത് ശ്രീചിത്രയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |