കൊല്ലം: ചാനൽ ചർച്ചയിലെ അഭിപ്രായങ്ങളുടെ പേരിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് ഫോണിലൂടെ ഭീഷണി. വിഭജന ഭീതി ദിനാചരണം രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായത്തിന്റെ പേരിലാണ് ഡൽഹിയിലുള്ള എം.പിയുടെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങൾ എത്തിയത്. ഭീഷണി മുഴക്കി നിരവധി ഫോൺ വിളികളും വന്നതായി എം.പി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് എം.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |