തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജനുവരി മൂന്നിന് തുടങ്ങുന്ന തേർഡ് ബി.എച്ച്.എം.എസ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ, 24 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ എം.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി, നാലാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ് ഫലം
2021 ജൂലായിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
2021 ജൂലായിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ സെക്കൻഡ് പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി റഗുലർ/സപ്ലിമെന്റലറി 2016, 2012 , 2010 (പാർട്ട് 1 സ്കീമുകൾ) പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
എൽ.എൽ.എം :ഓപ്ഷൻ നാലുവരെ
തിരുവനന്തപുരം: എൽ.എൽ.എം പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റിന് ജനുവരി നാലിന് ഉച്ചയ്ക്ക് രണ്ടുവരെ www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷനുകൾ നൽകാം. പുതുതായി ഉൾപ്പെടുത്തിയ എറണാകുളം ശ്രീനാരായണാ ലാ കോളേജിലെ ക്രിമിനൽ ലാ, കൊമേഴ്സ്യൽ ലാ കോഴ്സുകളിലേയ്ക്കും ഓപ്ഷൻ നൽകാം. അലോട്ട്മെന്റ് തീയതി പിന്നീട് അറിയിക്കും. ഹെൽപ്പ് ലൈൻ: 0471 2525300.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |