
തൃശൂർ: മുൻ എം.പിയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി.എൻ. പ്രതാപനെ എ.ഐ.സി.സി സെക്രട്ടറിയായി നിയമിച്ചു. നിലവിൽ എ.ഐ.സി.സി അംഗമാണ്.
കെ.പി.സി.സി മെമ്പർ, സെക്രട്ടറി, വർക്കിംഗ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രഥമ ദേശീയ അദ്ധ്യക്ഷനായിരുന്നു. എം.എൽ.എ, എം.പി സ്ഥാനങ്ങളിലേക്കടക്കം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രതാപൻ മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല.
2001 മുതൽ 2011വരെ പഴയ നാട്ടിക മണ്ഡലത്തിൽ നിന്നും 2011ൽ കൊടുങ്ങല്ലൂരിൽ നിന്നും നിയമസഭയിലെത്തി. 2019ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ നാട്ടിക തളിക്കുളം സ്വദേശിയാണ്. ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
കൊല്ലം കോർപ്പറേഷൻ:
കേണൽ ഡിന്നിയടക്കം
എൻ.ഡി.എ സ്ഥാനാർത്ഥികൾ
കൊല്ലം: സംസ്ഥാന വക്താവ് കേണൽ എസ്.ഡിന്നി അടക്കം കൊല്ലം കോർപ്പറേഷനിലെ 21 എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വടക്കേവിള ഡിവിഷനിലാണ് ഡിന്നി മത്സരിക്കുന്നത്. കൊല്ലം കോർപ്പറേഷനിൽ ബി.ജെ.പിക്ക് നിലവിൽ ആറ് കൗൺസിലർമാരുണ്ട്. ഇതിൽ നാലുപേർ പുതിയ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ബി.ഡി.ജെ.എസുമായുള്ള സീറ്റ് വിഭജന ചർച്ച പുരോഗമിക്കുന്നു. മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
മതിലിൽ പോസ്റ്റർ
പതിച്ചാൽ വോട്ടില്ല!
ആലപ്പുഴ: മതിലിൽ പോസ്റ്റർ പതിച്ച ശേഷം സ്ഥാനാർത്ഥികളാരും വോട്ടുതേടി വീട്ടിന്റെ പടിചവിട്ടരുരുത്. ആലപ്പുഴ നഗരത്തിലെ തത്തംപള്ളി റസിഡന്റ്സ് അസോസിയേഷനാണ് വിചിത്ര 'നിരോധനം' ഏർപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റചട്ടം സ്ഥാനാർത്ഥികൾ പാലിക്കാത്ത സാഹചര്യത്തിലാണ് കടുത്ത നിലപാട് കൈക്കൊള്ളുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ മൂന്ന് തവണത്തെ പാർലമെന്റ്, അസംബ്ലി, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ എഴുതിയും ഒട്ടിച്ചും മതിലുകൾ വൃത്തികേടാക്കരുതെന്ന് സ്ഥാനാർത്ഥികളോടും പാർട്ടികളോടും അഭ്യർത്ഥിച്ചിരുന്നു. പക്ഷേ, ആരും ചൊവിക്കൊണ്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇത്തവണ നിലാപാട് കടുപ്പിച്ചത്.
മതിലിലെ പോസ്റ്ററുകൾ വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ഡിഫേസ്മെന്റ് സ്ക്വാഡ് നീക്കം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, വർഷങ്ങളോളം അങ്ങനെ കിടന്നു. വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ആലപ്പുഴ പട്ടണം മലിനമാക്കുന്നതിനും പരസ്യംപതിക്കൽ കാരണമാകുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |