SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

മേയർ സ്ഥലം മാറ്റിയ സംഘടനാ നേതാവിനെ സംരക്ഷിച്ച് സർക്കാർ; സ്ഥലം മാറ്റം കണ്ണൂരിലേയ്ക്ക്

Increase Font Size Decrease Font Size Print Page
mayor-v-v-rajesh

തിരുവനന്തപുരം: കോ‌ർപറേഷനിലെ പ്രധാന ഓഫീസിൽ നിന്ന് മേയർ വി വി രാജേഷ് ഇടപെട്ട് മാറ്റിയ സംഘടനാ നേതാവായ ഉദ്യോഗസ്ഥനെ സംരക്ഷിച്ച് സർക്കാർ. റവന്യൂ ഇൻസ്‌പെക്‌ടറായിരുന്ന എൻജിഒ യൂണിയൻ നേതാവിനെയാണ് കഴിഞ്ഞയാഴ്‌ച ആറ്റിപ്ര സോണൽ ഓഫീസിലേയ്ക്ക് സ്ഥലം മാറ്റിയത്.

സർക്കാർ സ്വാധീനത്തിൽ കോർപറേഷൻ പരിധിയിൽ തുടരാനും സംഘടനാ പ്രവർത്തനങ്ങൾക്ക് തലസ്ഥാനത്തുതന്നെ നിൽക്കാനും ജൂനിയർ സൂപ്രണ്ട് തസ്‌തികയിലേയ്ക്ക് സ്ഥാനക്കയറ്റം ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥൻ കത്ത് നൽകിയിരുന്നു. കഴിഞ്ഞദിവസം ഇത് പിൻവലിച്ചതോടെ അസിസ്റ്റന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി കണ്ണൂർ മലപ്പട്ടം പഞ്ചായത്തിലേയ്ക്ക് സ്ഥലം മാറ്റുകയായിരുന്നു.

എന്നാൽ പുതിയ സ്ഥലത്ത് ഉദ്യോഗസ്ഥൻ ജോലിയിൽ പ്രവേശിച്ചിട്ടില്ല. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടറേറ്റിൽ ജൂനിയർ സൂപ്രണ്ടിന്റെ വിരമിക്കൽ ഒഴിവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇവിടേക്ക് സ്ഥലം മാറ്റം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഉദ്യോഗസ്ഥനെ ആറ്റിപ്രയിലേയ്ക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് ഇടത് സംഘടനകൾ സമരം നടത്തിയിരുന്നു.

TAGS: MAYOR V V RAJESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY