SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.06 PM IST

ബഡ്‌സ് സംസ്ഥാന കലോത്സവം : വയനാടിന് ഹാട്രിക് കിരിടം

Increase Font Size Decrease Font Size Print Page
p

തൃശൂർ: സംസ്ഥാനതല ബഡ്‌സ് കലോത്സവം തില്ലാനയിൽ 53 പോയിന്റ് നേടിയ വയനാട് ജില്ലയ്ക്ക് കീരിടം. മൂന്നാം തവണയാണ് വയനാട് കിരീടം ചൂടുന്നത്. 44 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനവും 29 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. 19 പോയിന്റുമായി മലപ്പുറം നാലാമതും 17 പോയിന്റുമായി പത്തനംതിട്ട അഞ്ചാമതുമെത്തി. തൃശൂരിലെ തളിർ ബഡ്‌സ് സ്‌കൂളിലെ ടി.എസ്.വൈദേഹിയാണ് കലാതിലകം. തിരുവനന്തപുരത്തെ ബാലരാമപുരം ബി.ആർ.സിയിലെ അഭിനവ് ഹരിപ്രസാദ് കലാപ്രതിഭയായി. പുരസ്‌കാരം മന്ത്രി ഡോ.ആർ.ബിന്ദു വിതരണം ചെയ്തു. വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ വിജയം കൈവരിച്ചവർക്കുള്ള പുരസ്‌കാരവും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ് അദ്ധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ബഡ്‌സ് സ്‌കൂളിൽ നിന്നു വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൈപുണ്യ പരിശീലനം നൽകാനായി എല്ലാ ബ്‌ളോക്കിലും അൻപ് വീടുകൾ പ്രവർത്തനമാരംഭിക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.

TAGS: TROPHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY