SignIn
Kerala Kaumudi Online
Thursday, 19 February 2026 10.33 AM IST

കുളിക്കാൻ പോയ സഹോദരങ്ങൾ ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു

Increase Font Size Decrease Font Size Print Page
death-

തൃശൂർ: തൃശൂർ ദേശമംഗലം വരവട്ടൂർ ഭാരതപുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ വിക്രം (16) ശ്രീഷ്മ (10) എന്നിവരാണ് മരിച്ചത്. ഇരുവരെയും രക്ഷപ്പെടുത്തി പട്ടാമ്പിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പുഴയിൽ മുങ്ങിയ മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് വെെകിട്ടാണ് ദാരുണ സംഭവം ഉണ്ടായത്. പട്ടാമ്പി ചെങ്ങനാംകുന്ന് തടയണക്ക് ഒരു കിലോമീറ്റർ അകലെ ഭാരതപ്പുഴയിൽ കുളിക്കാൻ പോയതായിരുന്നു കുട്ടികൾ. അതിനിടെയാണ് അപകടം ഉണ്ടായത്. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലാണ് കുട്ടികളെ കണ്ടെത്തിയത്.

ഇന്ത്യ നേപ്പാൾബോർഡറിൽ നിന്നും വന്നതൊഴിലാളിയുടെ മക്കളാണ് മരിച്ചത്. അമ്മ സുധ വരവട്ടൂരിലെ കന്നുകാലി ഫാമിൽ ജോലി ചെയ്ത് വരുകയായിരുന്നു. ച്ച കുട്ടികളുടെ മൃതദേഹം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അടുത്തിടെ കൊച്ചി പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചിരുന്നു. കലൂർ സ്വദേശി അഭിഷേക് (22) ആണ് മരിച്ചത്. ഏഴംഗ സംഘമാണ് ബീച്ചിലെത്തിയത്. കുളിക്കാനായി കടലിലിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ആൽബിൻ, മിലൻ എന്നീ യുവാക്കളും അപകടത്തിൽപ്പെട്ടത്. മൂന്ന് പേരെയും കരയ്‌ക്ക് കയറ്റി, ആശുപത്രിയിലെത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവൻ രക്ഷിക്കാനായില്ല. കടൽ ശാന്തമാണെന്ന് തോന്നുമെങ്കിലും അപകടമേഖലയാണെന്ന് കാണിച്ച് ഒരു നോട്ടീസ് ബോർഡ് ഇവിടെ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.

TAGS: DROWNED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY