തിരുവനന്തപുരം: അഞ്ച് സർവകലാശാലകളിലേക്ക് 17ന് യു.ഡി.എഫ് നടത്താനിരുന്ന മാർച്ച് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാറ്റിവച്ചതായി കൺവീനർ എം.എം. ഹസൻ അറിയിച്ചു.
കൊവിഡ് നിയന്ത്രണം കർശനമായി പാലിക്കാനുള്ള സർക്കാരിന്റെ നിർദ്ദേശവും ഇക്കാര്യത്തിൽ രാഷ്ട്രീയകക്ഷികൾ ഉത്തരവാദിത്വം കാട്ടുന്നില്ലെന്ന പരാതിയും പരിഗണിച്ചാണ് യു.ഡി.എഫ് ഈ നിലപാട് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ രാജിവയ്ക്കുക, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രാജിവയ്ക്കുക, സർവകലാശാലകളിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്താനിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |